കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ കെഎം ഷാജി എംഎൽഎയുടെ വീട്ടിൽ പരിശോധന നടത്തിയ വിജിലൻസ് വിദേശ കറൻസികളും കണ്ടെത്തി. കോഴിക്കോട്ടെയും കണ്ണൂരിലേയും വീടുകളിലാണ് വിജിലൻസ് ഇന്നലെ പരിശോധന നടത്തിയിരുന്നത്. ഇതിൽ കണ്ണൂരെ വീട്ടിൽ നിന്നും 50 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. കോഴിക്കോട്ടെ വീട്ടിൽ നിന്നാണ് വിജിലൻസ് വിദേശ കറൻസികൾ കണ്ടെടുത്തത്. കുട്ടികളുടെ ശേഖരമാണ് ഇതെന്നാണ് ഷാജിയുടെ വിശദീകരണം. മഹസറിൽ രേഖപ്പെടുത്തിയ ശേഷം ഇത് വീട്ടിൽ തിരികെ വച്ചു.ഇതോടൊപ്പം ഇതേ വീട്ടിൽ നിന്നും തന്നെ 72 രേഖകളും 39,000 രൂപയും 50 പവൻ സ്വർണവും കണ്ടെടുത്തു. എംഎൽഎ ആയതിന് ശേഷം 28 തവണയാണ് ഷാജി വിദേശ യാത്ര നടത്തിയത്. ഇതിന്റെ രേഖകളും കണ്ടെടുത്തിട്ടുണ്ട്. റെയ്ഡ് സംബന്ധിച്ച വിവരങ്ങളുടെ റിപ്പോർട്ട് ഡിവൈഎസ്പി ജോൺസൺ ഇന്ന് കോടതിയിൽ സമർപ്പിക്കും.
കെഎം ഷാജിയുടെ വീട്ടില്‍ നിന്ന് വിദേശ കറന്‍സികളുടെ ശേഖരവും കണ്ടെടുത്തു
mynews
0