കൊച്ചി: അഞ്ചര കിലോ കഞ്ചാവുമായി കാസർകോട് കോയിപ്പടി മുളയടുക്കാം വീട്ടിൽ മുഹമ്മദ് സുബൈർ (23) പിടിയിലായി.എറണാകുളം എക്‌സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ എൻ. ശങ്കറിന്റെ നേതൃത്വത്തിൽ കങ്ങരപ്പടിയിൽനിന്നാണ് സുബൈറിനെ പിടിച്ചത്.
കാസർകോട് ഹോട്ടൽ ജീവനക്കാരനാണ് ഇയാൾ.
മംഗലാപുരത്തുള്ള കൂട്ടുകാരൻ വിൽക്കാൻ ഏൽപ്പിച്ചതാണ് കഞ്ചാവെന്നും കമ്മിഷൻ വ്യവസ്ഥയിലാണ് ഇത് വിറ്റിരുന്നതെന്നും സുബൈർ സമ്മതിച്ചതായി എക്സൈസ് അധികൃതർ പറഞ്ഞു.