ജിദ്ദ: ദക്ഷിണ സൗദിയിലെ നജ്‌റാനില്‍ ഉണ്ടായ ദാരുണമായ ഒരു റോഡപകടത്തില്‍ നാല് പേര് സംഭവസ്ഥലത്ത് വെച്ച് മരണപ്പെട്ടു. മറ്റു നാല് പേര്‍ പരിക്കേറ്റ് ആശുപത്രിയിലാവുകയും ചെയ്തു. രണ്ടു വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയും തീപിടിക്കുകയുമായിരുന്നു. രണ്ട് ഹൈലുക്സ് ഇനം പിക്കപ്പ് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. നജ്‌റാന്‍ മേഖലയിലെ ഹബുനാ - അല്‍മുന്തശിര്‍ റോഡില്‍ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.
കൂട്ടിയിടിയിലെ ആഘാതത്തില്‍ രണ്ടു വാഹനങ്ങളും കത്തി ചാമ്ബലാവുകയായിരുന്നുവെന്ന് നജ്‌റാന്‍ മേഖലാ റെഡ് ക്രസന്റ് വാക്താവ് സഊദ് ആലുദുവൈസ് വിവരിച്ചു. മരണപ്പെട്ട നാല് തീയില്‍ വെന്തു അമരുകയായിരുന്നു. പരിക്കേറ്റ മറ്റു നാല് പേരുടെയും അവസ്ഥ അതീവ ഗുരുതരവുമാണെന്നും അദ്ദേഹം തുടര്‍ന്നു.