പരിക്കേറ്റ ബെൻ സ്​റ്റോക്​സ്​ ഐ.പി.എല്ലിന്​ പുറത്തേക്ക്​​; രാജസ്ഥാന്​ കനത്ത തിരിച്ചടി

ന്യൂഡൽഹി: പുതുസീസണിൽ പ്രതീക്ഷയോടെയിറങ്ങിയ രാജസ്ഥാൻ റോയൽസിന്​ കനത്ത തിരിച്ചടി. ഇംഗ്ലണ്ടിന്‍റെ സ്റ്റാർ ആൾറൗണ്ടറും ടീമിൻെ ന​ട്ടെല്ലുമായ ബെൻ സ്​റ്റോക്​സിന്‍റെ​ പരിക്ക്​ ഗുരുതരമെന്ന്​ റിപ്പോർട്ട്​. താരത്തിന്​ ഈ ​ ഐ.പി.എല്ലിൽ കളിക്കാനാകി​െല്ലന്നാണ്​ സൂചനയെന്ന്​​ ബ്രിട്ടീഷ്​ പത്രമായ ദി ഇൻഡിപെൻഡന്‍റ്​ റിപ്പോർട്ട്​ ചെയ്​തു. രാജസ്ഥാൻ റോയൽസും പഞ്ചാബ്​ കിങ്​സ​ും തമ്മിലുള്ള മത്സരത്തിനിടെ ക്രിസ്​ ഗെയിലിന്‍റെ ക്യാച്ച്​ എടുക്കാനുള്ള ശ്രമത്തിനിടെ സ്​റ്റോക്​സിന്‍റെ ഇടതുകൈയ്യിന്​ പരിക്കേറ്റിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ട സ്​റ്റോക്​സ്​ ബാറ്റിങ്ങിനിറങ്ങിയിരുന്നെങ്കിലും റൺസൊന്നുമെടുക്കാനായിരുന്നില്ല.സ്​റ്റോക്​സ്​ ഒരാഴ്ച കൂടി ഇന്ത്യയിൽ തുടരുമെന്നും വ്യാഴാഴ്ച നടക്കുന്ന എക്​സ്​റേക്ക്​ ശേഷം മറ്റുകാര്യങ്ങൾ തീരുമാനിക്കുമെന്നുമാണ്​ വിവരം. മലയാളി താരം സഞ്​ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ ആദ്യ മത്സരത്തിൽ പഞ്ചാബിനോട്​ നാലുറൺസിന്​ പരാജയപ്പെട്ടിരുന്നു. പരിക്കേറ്റ സൂപ്പർ പേസർ ജോഫ്ര ആർച്ചറിന്​ പിന്നാലെ സ്​റ്റോക്​സ്​ കൂടി ടീം വിടുന്നത്​​ നെഞ്ചിടിപ്പോടെയാണ്​ ടീം മാ​നേജ്​മെന്‍റ്​ കാണുന്നത്​.


Previous Post Next Post
Kasaragod Today
Kasaragod Today