പ്രായപൂർത്തിയാകാത്ത മകൻ ബൈക്ക് ഓടിച്ചതിനു വാഹന ഉടമയായ മാതാവിന് ഒരു ദിവസം തടവും കാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കുണ്ടംകുഴി വേളാഴി സ്വദേശിയായ വിദ്യാർഥിയുടെ മാതാവിനാണ് ശിക്ഷ ലഭിച്ചത്. വിദ്യാർഥിക്ക് 1000 രൂപ പിഴയും വിധിച്ചു. 2020 മാർച്ച് 17 നാണ് കേസിനാസ്പദമായ സംഭവം. കുണ്ടംകുഴി മാവിനക്കല്ല് പ്രദേശത്ത് വാഹന പരിശോധനയ്ക്കിടെ വിദ്യാർഥിയെ പൊലീസ് പിടികൂടുയായിരുന്നു.
ബൈക്ക് ഓടിച്ചയാൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ ആർസി ഉടമയായ മാതാവിനെതിരെ കേസെടുത്തു. ബേഡകം പൊലീസാണ് കേസെടുത്തത്. പ്രായപൂർത്തിയാവാത്ത കുട്ടിക്ക് അറിവോടു കൂടി വാഹനം നൽകിയതിന് വാഹന ഉടമയായ അമ്മയ്ക്ക് 25000 രൂപ പിഴയും കോടതി പിരിയുന്നത് വരെ തടവും വിധിച്ചത് കാസർകോട് ഒന്നാം ക്ലാസ് ജുഡീഷ്യൽ കോടതി ഉത്തരവായത്.