അര്‍ദ്ധരാത്രി വീടാക്രമിക്കാന്‍ എത്തി, കൈയിലിരുന്ന അമിട്ട് പൊട്ടി;കൈപ്പത്തി തകര്‍ന്ന് യുവാവ് ആശുപത്രിയില്‍; സംഭവം കൊല്ലത്ത്

 കടയ്ക്കല്‍: അര്‍ദ്ധരാത്രി വീടാക്രമിക്കാന്‍ എത്തിയ യുവാക്കള്‍ വീടിന് നേരെ കല്ലേറ് നടത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കയ്യിലിരുന്ന അമിട്ട് പൊട്ടിത്തെറിച്ച്‌ പരിക്കേറ്റു. ആല്‍ത്തറമൂട് വടക്കേവയലില്‍ ചൊവ്വാഴ്ച രാത്രി ആയിരുന്നു സംഭവം.വടക്കേവയല്‍ സിന്ധു സദനത്തില്‍ രതിരാജന്റെ വീടിന് നേരേയാണ് ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തിയത്. കടയ്ക്കല്‍ സ്വദേശികളായ വിഷ്ണുലാല്‍ (29), വിശാഖ് (23) എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.


കൈക്കൂലി കേസില്‍ രണ്ട് പേരെ സിബിഐ അറസ്റ്റ് ചെയ്‌തു


ഇതിനിടെയാണ് കൈവശമുണ്ടായിരുന്ന അമിട്ട് പൊട്ടിത്തെറിച്ച്‌ വിഷ്ണുലാലിന്റെ ഇടതു കൈപ്പത്തി തകര്‍ന്നത്.


Previous Post Next Post
Kasaragod Today
Kasaragod Today