കുമ്പോല്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ സമസ്ത ജില്ലാ പ്രസിഡണ്ട്

 കാസര്‍കോട്: എം. അലിക്കുഞ്ഞി മുസ്‌ലിയാരുടെ വിയോഗത്തിലൂടെ ഒഴിവു വന്ന സമസ്ത കാസര്‍കോട് ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിനെ തിരഞ്ഞെടുത്തു.

കേന്ദ്ര മുശാവറ അംഗം എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ മുശാവറ യോഗമാണ് കുമ്പോല്‍ തങ്ങളെ പ്രസിഡണ്ടായി നിശ്ചയിച്ചത്. ജില്ലാ സെക്രട്ടറി മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ചര്‍ച്ച അവതരിപ്പിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗവും ജാമിഅ സഅദിയ്യയുടെ പ്രസിഡണ്ടുമായ കുമ്പോല്‍ തങ്ങള്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ ഫൈനാന്‍സ് സെക്രട്ടറി കൂടിയാണ്. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുഹമ്മദ് അഷ്‌റഫ് അസ്സഖാഫ് ആദൂര്‍, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്, മൊയ്തു സഅദി ചേരൂര്‍, വൈ.എം അബ്ദുറഹ്‌മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, മൂസല്‍ മദനി തലക്കി, സയ്യിദ് ഇബ്‌റാഹീം ഹാദി സഖാഫി ചൂരി, അബ്ദുല്‍ മജീദ് ഫൈസി കൊടിയമ്മ, സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, ഹസന്‍ കുട്ടി മദനി ദേലമ്പാടി, അബൂബക്കര്‍ ബാഖവി അഴിത്തല, എം.പി അബ്ദുല്ല ഫൈസി നെക്രാജെ, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ഇബ്‌റാഹീം ദാരിമി ഗുണാജെ, അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുല്‍ ജലീല്‍ സഖാഫി മാവിലാടം, കെ.പി അബ്ദുറഹ്‌മാന്‍ സഖാഫി പഴയകടപ്പുറം, മുഹമ്മദ് റഫീഖ് സഅദി ദേലംമ്പാടി, അബ്ദുല്ല ബാഖവി മൗക്കോട്, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, സകരിയ്യ ഫൈസി മജിര്‍പ്പള്ള, അബൂബക്കര്‍ കാമില്‍ സഖാഫി അന്നടുക്ക സംബന്ധിച്ചു. ഒഴിവു വന്ന 40 അംഗ ജില്ലാ മുശാവറയിലേക്ക് സുലൈമാന്‍ സഖാഫി ദേശാംകുളത്തിനെയും ഉമറുല്‍ ഫാറൂഖ് മദനി മച്ചംപാടിയെയും തിരഞ്ഞെടുത്തു.


Previous Post Next Post
Kasaragod Today
Kasaragod Today

Artic