ചെർക്കള: വീടിനുസമീപമുള്ള കവുങ്ങിൻ തോട്ടത്തിൽ വെള്ളം നനയ്ക്കുകയായിരുന്ന കർഷകന് കാട്ടുപന്നിയുടെ കടിയേറ്റു.എടനീർമഠത്തിന് സമീപത്തെ എം.ശ്രീകൃഷ്ണ ഭട്ടി(65)നാണ് കാട്ടുപന്നിയുടെ അക്രമത്തിൽ കൈക്ക് ഗുരുതരമായി പരിക്കേറ്റത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു പന്നിയുടെ ആക്രമണം.
കരച്ചിൽകേട്ട് ഭാര്യ ഭുവനേശ്വരി ഓടിയേത്തുമ്പോഴേക്കും കവുങ്ങിൻതോട്ടത്തിൽ രക്തത്തിൽ കുളിച്ച് അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു.
വലതുകൈമുട്ടിന് താഴെ ആഴത്തിൽ കടിച്ചുപറിച്ചെടുത്ത നിലയിലായിരുന്നു. അയൽവാസികൾ ചേർന്നാണ് ആസ്പത്രിയിലെത്തിച്ചത്.