കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തംഗത്തിനെ പരസ്യമായി അപമാനിച്ചുവെന്ന്, കളക്ടറോട് നേരിട്ട് ഹാജരാകാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം

 കാസര്‍കോട് ജില്ലാ കളക്ടര്‍ പരസ്യമായി അപമാനിച്ചുവെന്ന കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെ പരാതിയില്‍ കളക്ടറോട് നേരിട്ട് ഹാജരാകാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഇക്കഴിഞ്ഞ ഡിസംബറില്‍ നടന്ന കളക്ടറേറ്റ് മാര്‍ച്ചിനിടയിലാണ് കളക്ടര്‍ അപമാനിച്ചതെന്ന് ജമീല അഹമ്മദ് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതു സംബന്ധിച്ച്‌ കളക്ടര്‍ ഹാജരാക്കിയ മറുപടി ത്യപ്തികരമല്ലെന്ന് കമ്മീഷന്‍ വിലയിരുത്തി.


താല്‍ക്കാലിക വികലാംഗ സര്‍ട്ടിഫിക്കറ്റ് സ്ഥിരപ്പെടുത്തി നല്‍കണമെന്ന ഫിര്‍ദൗസ് നഗര്‍ സ്വദേശി മുഹമ്മദ് കുഞ്ഞിയുടെ പരാതിയില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തനിക്കും കുടുംബത്തിനും ജീവന് ഭീഷണിയുണ്ടെന്ന ബന്തടുക്ക സ്വദേശിനി നിര്‍മ്മലാ പ്രഭാകരന്റെ പരാതിയില്‍ സ്വീകരിച്ച നടപടികളെ കുറിച്ച്‌ അറിയിക്കാന്‍ കമ്മീഷന്‍ കാസര്‍കോട് എസ്‌പിക്ക് നിര്‍ദ്ദേശം നല്‍കി. 53 കേസുകള്‍ പരിഗണിച്ചു


Previous Post Next Post
Kasaragod Today
Kasaragod Today