ആലപ്പുഴയില്‍ കോണ്‍ഗ്രസ്‌- സിപിഎം സംഘര്‍ഷം; കണ്ടുനിന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു

 ആലപ്പുഴ | തൃക്കുന്നപുഴയില്‍ കോണ്‍ഗ്രസ്‌- സിപിഎം സംഘര്‍ഷം. സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട് കയറി ആക്രമിച്ചതായി ആരോപണം. അക്രമം കണ്ടുനിന്ന അയല്‍വാസി കുഴഞ്ഞു വീണു മരിച്ചു . തൃക്കുന്നപുഴ ഏഴാം വാര്‍ഡ് മീനത്തേരില്‍ വീട്ടില്‍ ശാര്‍ങ്ങധരന്‍ (പൊടികൊച്ച്‌-60) ആണ് മരിച്ചത്.


ഉച്ചയ്ക്ക് 12.30 ഓടെ യായിരുന്നു സംഭവം. കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായ തെക്കേമുറിയാലില്‍ സുബിയന്‍ (40), ഭാര്യ റാണി, സഹോദരന്‍ സുധീഷ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. മാതാവ് സുഭാഷിണി (65), മകന്‍ സൂരജ് (9) എന്നിവരുടെ മുന്‍പില്‍ വെച്ചായിരുന്നു ആക്രമണം. ആക്രമണം നേരില്‍ കണ്ട അയല്‍വാസിയായ ശാര്‍ങ്ങധരന്‍ കുഴഞ്ഞു വീഴുകയായിരുന്നു.ഉടന്‍ തന്നെ തൃക്കുന്നപുഴ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തില്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ സുബിയനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമണത്തിന് പിന്നില്‍ സി പി എം പ്രവര്‍ത്തകര്‍ ആണെന്ന് കോണ്‍ഗ്രസ്‌ ആരോപിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today