കോവിഡ് കുതിക്കുന്നു; ഡല്‍ഹിയില്‍ ഇന്നുമുതല്‍ രാത്രികാല കര്‍ഫ്യു

 ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി.


ഇന്ന് മുതല്‍ ഏപ്രില്‍ 30 വരെയാണ് കര്‍ഫ്യൂ. രാത്രി 10 മുതല്‍ രാവിലെ 5 വരെ പൊതുജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ നിയന്ത്രണമുണ്ട്.


അടിയന്തര സേവനങ്ങള്‍ക്ക് മാത്രമാവും രാത്രി അനുമതി നല്‍കുക. ഗതാഗതത്തിന് ഇ-പാസ് നിര്‍ബന്ധമാക്കും.


ഡല്‍ഹിയില്‍ കോവിഡിന്റെ നാലാം തരംഗമണെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.


എന്നാല്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍ പരിഗണിക്കുന്നില്ലെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.


തിങ്കളാഴ്ച സംസ്ഥാനത്ത് 3548 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.


15 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചിട്ടിട്ടുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today