നടന്നു ചെരിപ്പ് തയഞ്ഞു പോളിംഗ് ബൂത്തിലെത്തുമ്പോൾ മറന്നേക്കല്ലേ; വൈറലായി കോണ്‍ഗ്രസ്​ സ്​ഥാനാര്‍ഥിയുടെ ട്വീറ്റ്​

 ചെന്നൈ: കേരളവും തമിഴ്​നാടുമടക്കുള്ള സംസ്​ഥാനങ്ങള്‍ നാളെ പോളിങ്​ ബൂത്തിലേക്ക്​ നീങ്ങുകയാണ്​. മാസങ്ങള്‍ നീണ്ടുനിന്ന പ്രചാരണങ്ങള്‍ക്ക്​ വിരാമമിട്ട്​ സ്​ഥാനാര്‍ഥികള്‍ ജനവിധിക്കായി കാത്തിരിക്കുകയാണ്​.


സാധാരണയായി തെരഞ്ഞെടുപ്പ്​ റാലി, റോഡ്​ ഷോ, കുടുംബയോഗങ്ങള്‍ തുടങ്ങിയവയിലെ ചിത്രങ്ങള്‍ പങ്കുവെച്ചാണ്​ സ്​ഥാനാര്‍ഥികള്‍ പ്രചാരണം അവസാനിപ്പിക്കുന്നത്​.


എന്നാല്‍ തമിഴ്​നാട്ടിലെ ഓമല്ലൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ്​ സ്​ഥാനാര്‍ഥിയായ മോഹന്‍ കുമാരമംഗലം തന്‍റെ പ്രചാരണം അവസാനിപ്പിച്ച വിവരം വ്യത്യസ്​തമായാണ്​ അവതരിപ്പിച്ചത്​​. ​കാംപയിനുകളുടെയും മറ്റും ചിത്രത്തിന്​ പകരം തേഞ്ഞുതീരാറായ ത​െന്‍റ ചെരിപ്പിന്‍റെ ചിത്രമാണ്​ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്​.നന്നായി തേഞ്ഞ കറുത്ത ചെരുപ്പിന്‍റെ പ്രതലത്തിലെ ചില ഭാഗങ്ങള്‍ പൊളിഞ്ഞുപോയിട്ടുണ്ട്​. ട്വിറ്ററില്‍ ശ്രദ്ധിക്കപ്പെട്ട പോസ്റ്റിന്​ ആയിരക്കണക്കിനാളുകള്‍ ലൈക്കടിച്ചു​. അവസാനത്തെ പുഞ്ചിരി താങ്കളുടേതായിരിക്കുമെന്ന് പോസ്റ്റ്​​ റീട്വിറ്റ്​ ചെയ്​ത​ ചിലര്‍ കുറിക്കുന്നു.


സേലം ജില്ലയിലെ ഓമല്ലൂര്‍ മണ്ഡലത്തില്‍ എ.ഐ.എ.ഡി.എം.കെ സ്​ഥാനാര്‍ഥിയായ ആര്‍. മണിക്കെതിരെയാണ്​ മോഹന്‍റെ പോരാട്ടം.തമിഴ്​നാട്ടില്‍ 234 നിയമസഭ സീറ്റുകളിലേക്കാണ്​ നാളെ തെരഞ്ഞെടുപ്പ്​ നടക്കാന്‍ പോകുന്നത്​. കോണ്‍ഗ്രസ്​ ഡി.എം.കെയുമായി സഖ്യമായി മത്സരിക്കു​േമ്ബാള്‍ ബി.ജെ.പിയുമായാണ്​ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെ കൂട്ടുകെട്ടുണ്ടാക്കിയത്​.


Previous Post Next Post
Kasaragod Today
Kasaragod Today