കോൺഗ്രസിന് തലവേദനയായി മുല്ലപ്പള്ളി, ഉമ്മൻ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും തള്ളി പറഞ്ഞിട്ടും വിവാദം അവസാനിക്കുന്നില്ല,മുല്ലപ്പള്ളി ബിജെപി ക്ക് വേണ്ടി പണിയെടുക്കുക യാണെന്ന് ആരോപണം

 മഞ്ചേശ്വരം: കാസര്‍കോട് ജില്ലയിലെ ഏറ്റവും വീറും വാശിയും ഏറിയ തെരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്നത് മഞ്ചേശ്വരം മണ്ഡലത്തില്‍ ആണ്. ബിജെപിക്ക് വലിയ സാധ്യത കല്‍പ്പിച്ചിരുന്ന മണ്ഡലത്തില്‍ യുഡിഎഫും എല്‍ഡിഎഫും കനത്ത പോരാട്ടത്തിലാണ്. നിശബ്ദ പ്രചരണ ദിനത്തിലും അവസാനവോട്ടും കരസ്ഥമാക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ നെട്ടോട്ടത്തിലാണ്.


എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ യുഡിഎഫ് നേതാക്കളുടെ ഭാഗത്തുനിന്ന് മഞ്ചേശ്വരം മണ്ഡലവുമായി ബന്ധപ്പെട്ട് 16 പ്രസ്താവനകളാണ് 


മുല്ലപ്പള്ളി എല്‍ഡിഎഫിന്റെയും ബിജെപിയുടെയും വോട്ടുകള്‍ ആഗ്രഹിക്കുമ്ബോള്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അതിനെ തിരുത്തി രംഗത്തുവന്നിരിക്കുകയാണ്. എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന്  ബാവ പറഞ്ഞപ്പോള്‍ നിരുപാധിക പിന്തുണയാണെന്ന് എസ്ഡിപിഐ ഐ നേതാവ് കാദര്‍ അറഫ  പറഞ്ഞു.


എന്നാല്‍ എസ്ഡിപിഐ മത്സരിക്കാത്ത മണ്ഡലങ്ങളില്‍ മനസാക്ഷി വോട്ട് നല്‍കാന്‍ പ്രവർത്തകർക്ക് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം , 

 എസ്ഡിപിഐ യൂഡി എഫിന് പിന്തുണ പ്രഖ്യാപിച്ച തോടെയാണ് പെട്ടെന്ന് മഞ്ചേശ്വരത്ത് വാര്‍ത്താപ്രാധാന്യം ഉണ്ടാവാന്‍ കാരണം  


 എന്‍ഡിഎ ക്കും യൂഡി എഫിനും  മുന്‍തൂക്കമാണ് മഞ്ചേശ്വരത്ത് കാണുന്നത്, 

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ പദവിയിലിരുന്ന് ബിജെപിക്ക് വേണ്ടി പണിയെടുക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് പറയുന്നത്, 

മുല്ലപ്പള്ളിക്ക് മഞ്ചേശ്വരത്തെ കുറിച്ച് ചുക്കും അറിയില്ലെന്നും ബിജെപി യെ സഹായിക്കുന്ന സമീപനമാണ് മുല്ലപ്പള്ളി യുടേതെന്നുമാണ്   ഇടതു സ്ഥാനാർത്ഥി വിവി രമേശൻ പറഞ്ഞു, 

ഉദുമയിലും മഞ്ചേശ്വരത്തും പരസ്പരം വോട്ട് മറിക്കാൻ മുല്ലപ്പള്ളിയുടെ അറിവോടെ കോൺഗ്രസും ബിജെപി യും നീക്കം നടത്തുന്നതായും ശക്തമായ ആരോപണമുണ്ട്,  

 ചക്കളത്തി പോരാട്ടത്തിനൊടുവില്‍ ബിജെപി മഞ്ചേശ്വരത്തും നേമത്തും വിജയിച്ചു കേറിയാല്‍ കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് കാരണമാകും. മഞ്ചേശ്വരത്ത് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ സജീവ പ്രചാരണത്തിനും വിട്ടുനില്‍ക്കുന്നത് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ചോദ്യംചെയ്യപ്പെടും.


കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാക്കളെ മുസ്ലിം ലീഗ് നേതാക്കള്‍ ആക്രമിക്കുന്ന നിലയിലേക്കുവരെ കാര്യങ്ങള്‍ മാറി. അതുകൊണ്ടുതന്നെ എന്തു വില കൊടുത്തും മണ്ഡലം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് യുഡിഎഫ്. എന്നാല്‍ മഞ്ചേശ്വരവുമായി ആയി ബന്ധപ്പെട്ട് ഒരു പ്രസ്താവനക്കും എല്‍ഡിഎഫ് തയ്യാറാകാത്തത് അവസാനഘട്ട നിശബ്ദ പ്രചരണത്തിന് വഴിതെറ്റാതിരിക്കാന്‍ ആണെന്നാണ് സൂചന. തികഞ്ഞ വിജയ പ്രതീക്ഷയോടെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മഞ്ചേശ്വരത്ത് ഇത്തവണ രംഗത്തുള്ളത്.


Previous Post Next Post
Kasaragod Today
Kasaragod Today