ജില്ലയിൽ കോവിഡ് വർദ്ധിച്ചതിന് പിന്നാലെ കോവിഡ് മരണങ്ങളും കൂടുന്നു, ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു

 പരവനടുക്കം: ഒരു നാടിനെ ദുഃഖത്തിലാഴ്ത്തി ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരണത്തിന് കീഴടങ്ങി. കോഴിക്കോട്ടെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്ന റിട്ട. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ തായത്തൊടിയിലെ പരേതനായ ടി. മൂസയുടെ ഭാര്യ ചേക്കരന്‍കോട് ഷരീഫ (60)യാണ് ഇന്നലെ മരിച്ചത്. മൂസ മൂന്നാഴ്ചമുമ്പാണ് കോവിഡ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്. രോഗബാധിതരായി രണ്ടുപേരും ആദ്യം കാസര്‍കോട്ടെ ആസ്പത്രിയിലും പിന്നീട് പരിയാരത്തുമായിരുന്നു. പരിയാരത്തേക്ക് മാറ്റിയ മൂസ മൂന്നാഴ്ച മുമ്പ് അവിടെ വെച്ച് മരണപ്പെട്ടു.

ഇതിനിടയില്‍ ഷരീഫയെ


അസുഖം മൂര്‍ച്ഛിച്ച് കോഴിക്കോട്ടെ പ്രമുഖ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. ഷരീഫക്ക് രണ്ടാഴ്ച മുമ്പ് കോവിഡ് നെഗറ്റീവായെങ്കിലും ആരോഗ്യനില മോശമാവുകയായിരുന്നു. അതിനിടെയാണ് പ്രതീക്ഷകള്‍ അസ്ഥാനത്താക്കി ഷരീഫ ഇന്നലെ മരണത്തിന് കീഴടങ്ങിയത്. മക്കള്‍: ഇര്‍ഷാദ് (ബിസിനസ്), ഇമ്രാന്‍, ഇലോഫര്‍. മരുമക്കള്‍: എം.എസ് ജംഷീദ് (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം യൂണിറ്റ് ജനറല്‍ സെക്രട്ടറി), സബ്രീന. സഹോദരങ്ങള്‍: ബീഫാത്തിമ, സി.എച്ച് മാഹിന്‍, സൗദ, ആസിയ, സൈനബ, സുമയ്യ, പരേതരായ മഹമൂദ്, സഫിയ. ദേളി ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Previous Post Next Post
Kasaragod Today
Kasaragod Today