കെ ടി ജലീലിന് കനത്ത തിരിച്ചടി, ബന്ധു നിയമനത്തിൽ ജലീൽ കുറ്റക്കാരൻ

 തിരുവനന്തപുരം: ബന്ധു നിയമനത്തില്‍ മന്ത്രി കെ.ടി. ​ജലീല്‍ കുറ്റക്കാരനാണെന്ന്​ ലോകായുക്​ത​. അദ്ദേഹത്തിന്​ മന്ത്രി സ്​ഥാനത്ത്​ തുടരാന്‍ അര്‍ഹതയില്ലെന്നും വിധി പറയുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിക്ക്​ യുക്​തമായ തീരുമാനം എടുക്കാം.


ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനിലെ എം.ഡിയായണ്​ നിയമിച്ചത്​. ഇതില്‍ സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്ന്​ വിധിയില്‍ പറയുന്നു. ബന്ധുനിയമനത്തിനെതിരെ തവനൂര്‍ മണ്ഡലത്തിലെ വോട്ടറായ ഷാഫിയാണ്​ ലോകായുക്​തക്ക്​ പരാതി നല്‍കിയത്​.


Previous Post Next Post
Kasaragod Today
Kasaragod Today