ജില്ലയിൽ ഏപ്രിൽ 24നും 25നും അവശ്യ സർവീസുകൾ മാത്രം;പള്ളിക്കര ബീച്ച് അടക്കും,ഡ്രൈവിങ് ടെസ്റ്റ് 14 ദിവസത്തേക്ക് നിര്‍ത്തി വെക്കും

 കാസർകോട് :

കോവിഡ്-19 രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഏപ്രിൽ 24, 25 തീയതികളിൽ അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കി. ഏപ്രിൽ 24ന് സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധിയായിരിക്കും. 

24നും 25നും അനുമതിയുള്ള അവശ്യ സർവീസുകൾ:

1. അവശ്യ സർവീസുകൾ, കോവിഡ്-19 പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകളും സ്വയംഭരണ സ്ഥാപനങ്ങളും കോർപറേഷനുകളും പൂർണമായും പ്രവർത്തിക്കും. ഇവയുടെ ഓഫീസർമാർ/ജീവനക്കാർ എന്നിവർക്ക് സഞ്ചാര നിയന്ത്രണമില്ല.

2. 24 മണിക്കൂറും പ്രവർത്തിക്കുന്ന അവശ്യ, എമർജൻസി സർവീസുകളുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ/കമ്പനികൾ/സംഘടനകൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. ജീവനക്കാർ സ്ഥാപനം/സംഘടന നൽകുന്ന തിരിച്ചറിയൽ കാർഡ് കാണിച്ചാൽ യാത്ര അനുവദിക്കും.


 

3. ടെലികോം, ഇൻറർനെറ്റ് സേവനദാതാക്കളുടെ ജീവനക്കാരെയും വാഹനങ്ങളെയും സ്ഥാപനം നൽകുന്ന തിരിച്ചറിയൽ കാർഡ് കാണിച്ചാൽ യാത്ര ചെയ്യാൻ അനുവദിക്കും. ഐ.ടി, ഐ.ടി ഇനേബിൾഡ് സർവീസ് ജീവനക്കാരിൽ അവശ്യം വേണ്ട സ്റ്റാഫും ജീവനക്കാരും മാത്രമേ ഓഫീസിൽ ജോലി ചെയ്യാവൂ.

4. അത്യാഹിത ചികിൽസ ആവശ്യമുള്ള രോഗികൾ, അവരുടെ സഹായികൾ, ബന്ധുക്കൾ, വാക്‌സിനേഷൻ എടുക്കാനുള്ളവർ എന്നിവർക്ക് രേഖ കാണിച്ചാൽ യാത്ര അനുവദിക്കും.

5. ഭക്ഷ്യവസ്തുക്കൾ, പഴം, പച്ചക്കറി, പാൽ, ഇറച്ചി, മൽസ്യം എന്നിവ വിൽക്കുന്ന കടകൾ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂ. ആളുകൾ വീട്ടിൽനിന്നിറങ്ങുന്നത് കുറയ്ക്കാൻ ഹോം ഡെലിവറി പരമാവധി പ്രോൽസാഹിപ്പിക്കും. പ്രവർത്തനം കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചായിരിക്കണം.

6. ഹോട്ടലുകളിലും റെസ്‌റ്റോറൻറുകളിലും ടേക്ക് എവേ കൗണ്ടറുകൾ, ഹോം ഡെലിവറി എന്നിവ മാത്രമേ അനുവദിക്കൂ.


 

7. ദീർഘദൂര ബസ്‌സർവീസുകൾ, ട്രെയിനുകൾ, വ്യോമഗതാഗതം എന്നിവ അനുവദനീയമാണ്. ഈ യാത്രക്കാർക്ക് സഹായമായി വിമാനത്താവളങ്ങൾ, റെയിൽവേ സ്‌റ്റേഷനുകൾ, ബസ്‌സ്‌റ്റോപ്പുകൾ, ബസ് ടെർമിനലുകൾ, ബസ്‌സ്റ്റാൻഡുകൾ എന്നിവയിലേക്കും തിരിച്ചുമുള്ള പൊതുഗതാഗതം, സ്വകാര്യ, ടാക്‌സി വാഹനങ്ങൾ എന്നിവ അനുവദിക്കും. യാത്രാരേഖകൾ, ടിക്കറ്റ് എന്നിവയോടെ കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചായിരിക്കണം യാത്രകൾ. 

8. കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത വിവാഹം, ഗൃഹപ്രവേശം എന്നീ ചടങ്ങുകൾ കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ച് നടത്താം.


കോവിഡ് പ്രതിരോധ മാർഗനിർദ്ദേശങ്ങൾ

നടപ്പിലാക്കും; കൊറോണ കോര്‍ കമ്മറ്റി


സര്‍ക്കാര്‍ പ്രഖ്യാപിച്ച കോവിഡ് നിയന്ത്രണ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി ജില്ലയില്‍ നടപ്പിലാക്കുന്നതിന് ജില്ലാതല കൊറോണ കോര്‍ കമ്മറ്റിയോഗം തീരുമാനിച്ചു. ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു അധ്യക്ഷത വഹിച്ച ഓണ്‍ലൈന്‍ യോഗത്തില്‍ ജില്ലയിലെ ആരോഗ്യ ബ്ലോക്കുകളുടെ അടിസ്ഥാനത്തിൽ സി.എഫ്.എല്‍.ടി.സികള്‍ ആരംഭിക്കാന്‍ തീരുമാനമായി. പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ പ്രവേശനത്തിനുള്ള നിയന്ത്രണം 24 ന് ആരംഭിക്കും. അന്തിമ തീരുമാനം 23 ന് വൈകീട്ട് ചേരുന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിക്കും


എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പരിധിയില്‍ ഡൊമിസിലറി കെയര്‍ സെന്ററുകള്‍ ആരംഭിക്കും |. ഇവിടെ 25 ബെഡുകള്‍ വരെ ക്രമീകരിക്കും. ഇവിടെ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കും.കോവിഡ് ബാധിതരായ വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. തദ്ദേശ സ്ഥാപനങ്ങള്‍ മേല്‍നോട്ടം വഹിക്കും. ബ്ലോക്ക് തലത്തില്‍ കണ്‍ട്രോള്‍ സെല്ലുകള്‍ പ്രവര്‍ത്തനം തുടങ്ങിയതായി ഡി.എം.ഒ ആരോഗ്യം അറിയിച്ചു. മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് സര്‍ജന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ബ്ലോക്ക് തലത്തില്‍ കണ്‍ട്രോള്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുക. ദിനംപ്രതി രോഗികളുമായി ടെലിഫോണില്‍ ബന്ധപ്പെടാന്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സര്‍ക്കാര്‍ ജീവനക്കാരുടേയോ അധ്യാപകരുടേയോ സേവനം ലഭ്യമാക്കും.


പള്ളിക്കര ബീച്ച് അടക്കും


കാസര്‍കോട് ജില്ലയില്‍ കോവിഡ് ദിനം പ്രതി കൂടി വരുന്ന സാഹചര്യത്തില്‍ പള്ളിക്കര ബീച്ചില്‍ 14 ദിവസത്തേക്ക് സന്ദര്‍ശനം നിര്‍ത്തിവെക്കാന്‍ ജില്ലാതല കൊറോണ കോര്‍ കമ്മറ്റി തീരുമാനിച്ചു. സന്ദര്‍ശകര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉടന്‍ പള്ളിക്കര ബീച്ച് 

അടക്കേണ്ടതാണെന്ന് യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു പറഞ്ഞു. 


 


കോവിഡ് പരിശോധന കൂട്ടണമെന്ന് തീരുമാനിച്ചു. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ 45 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്കിടയില്‍ വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കാനും സെക്ടറല്‍ മജിസ്‌ട്രേറ്റ്മാരുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും ജില്ലാ കളക്ടർ നിര്‍ദ്ദേശം നല്‍കി. മൊബൈല്‍ പരിശോധന യൂണിറ്റിന്റെ പ്രവര്‍ത്തനം ശക്തമാക്കാനും തീരുമാനിച്ചു. 


ഡ്രൈവിങ് ടെസ്റ്റ് 14 ദിവസത്തേക്ക് നിര്‍ത്തി


Previous Post Next Post
Kasaragod Today
Kasaragod Today