ഗുണനിലവാരമില്ലെന്ന്, ഉക്കിനടുക്കയില്‍ കോവിഡ്‌ രോഗികള്‍ ഭക്ഷണം ബഹിഷ്‌ക്കരിച്ചു

 പെര്‍ള: ഉക്കിനടുക്കയിലെ കാസര്‍കോട്‌ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുള്ള കോവിഡ്‌ രോഗികള്‍ക്കു വിതരണം ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക്‌ ഗുണനിലവാരം ഇല്ലെന്നു പരാതി. ഇതിന്റെ പേരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികള്‍ ഇന്നു രാവിലെ ഭക്ഷണം ബഹിഷ്‌ക്കരിച്ചു പ്രതിഷേധിച്ചു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളില്‍ ഒരാള്‍ ഇതു സംബന്ധിച്ച്‌ ശബ്‌ദസന്ദേശം പുറത്തുവിട്ടു. രോഗികള്‍ക്ക്‌ നിലവാരമുള്ള ഭക്ഷണം വിതരണം ചെയ്യുന്നതിനു സര്‍ക്കാര്‍ മതിയായ ഫണ്ട്‌ അനുവദിച്ചിട്ടുണ്ടെങ്കിലും നല്ല ഭക്ഷണം കിട്ടുന്നില്ലെന്നും ഇക്കാര്യം ജില്ലാ കലക്‌ടറുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും ശബ്‌ദ സന്ദേശത്തിലുണ്ട്‌.


Previous Post Next Post
Kasaragod Today
Kasaragod Today