കാസര്‍ഗോഡ്: കോവിഡ് ബാധിച്ച് ടാറ്റാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അജ്ഞാതന്‍ മരിച്ചു. കാസര്‍ഗോഡ് നഗരത്തില്‍ അവശനിലയില്‍ കാണപ്പെട്ട ഇദ്ദേഹത്തെ പോലീസിന്റെ സഹായത്തോടെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കാസര്‍ഗോഡ് അസാപ് സിഎഫ്എല്‍ടിസിയില്‍ പ്രവേശിപ്പിക്കുകയും നില ഗുരുതരമായതിനാല്‍ പിന്നീട് ടാറ്റാ കോവിഡ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്. ഏകദേശം 78 വയസ് തോന്നിക്കുന്ന ഇദ്ദേഹം തമിഴാണ് സംസാരിച്ചിരുന്നത്.
കാസർകോട്ട് കോവിഡ് ബാധിച്ച് അജ്ഞാതന്‍ മരിച്ചു
mynews
0