മഞ്ചേശ്വരത്ത് വർഗീയ ശക്തികളെ പരാജയപ്പെടുത്താൻ ആരുടെ വോട്ടും സ്വീകരിക്കും എസ്‌ഡിപി ഐ വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ല

 കാസർഗോഡ്: മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ.പിന്തുണ ആവശ്യമില്ലെന്ന് താൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ സി.പി.ബാവ ഹാജി പറഞ്ഞു.

കാസർഗോഡ് പ്രസ് ക്ലബ്ബിൽ ഇന്നു നടത്തിയ വാർത്താ സമ്മേളനത്തിൽ വർഗീയ കക്ഷികളുടെ വോട്ട് ആവശ്യപ്പെട്ട് ചെന്നിട്ടില്ലെന്നും ആര് വോട്ടു തന്നാലും സ്വീകരിക്കുമെന്നുമാണ് പറഞ്ഞത്. ചില മാധ്യമങ്ങൾ യു.ഡി.എഫിനെതിരെ നീങ്ങുന്നതിൻ്റെ ഭാഗമായി വേണം ഈ ആരോപണത്തെ കരുതാൻ.ജനാധിപത്യ ക്രമത്തിൽ ആരുടെ വോട്ടിനും വിലയുണ്ട്. മഞ്ചേശ്വരത്ത് യു.ഡി.എഫ്‌ വർഗീയ ശക്തികൾക്കെതിരെ എല്ലാ വോട്ടുകളും സമാഹരിക്കും.

പരാജയഭീതി പൂണ്ട ബി.ജെ.പി. സ്പോൺസേർഡ് ഓൺലൈൻ മാധ്യമങ്ങളെ ഉപയോഗിച്ച് അപവാദ പ്രചരണം നടത്തുകയാണ്. മുസ്ലീം ലീഗിന് അങ്ങനെയൊരു നിലപാടില്ലെന്നും കുപ്രചരണങ്ങളിൽ പെടരുതെന്നും സി.പി.ബാവാ ഹാജി പറഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today

Artic