ഓക്സിജൻ വിതരണം തടസ്സപ്പെടുത്തുന്നവരെ തൂക്കിലേറ്റും: ഡൽഹി ഹൈക്കോടതി

 ന്യൂഡൽഹി∙ ഓക്സിജൻ വിതരണം ആരെങ്കിലും തടസ്സപ്പെടുത്തിയാൽ അവരെ തൂക്കിലേറ്റുമെന്ന് ഡൽഹി ഹൈക്കോടതി. ഗുരുതരമായ കോവിഡ് രോഗികൾക്കുള്ള ഓക്സിജൻ ക്ഷാമത്തിൽ കോടതിയെ സമീപിച്ച മഹാരാജ അഗ്രസെന്‍ ആശുപത്രിയുടെ ഹർജി പരിഗണിക്കുമ്പോഴായിരുന്നു പരാമർശം. കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനെ 'സുനാമി' എന്നാണ് കോടതി വിശേഷിപ്പിച്ചത്.


480 മെട്രിക് ടൺ ഓക്സിജൻ ലഭിച്ചില്ലെങ്കിൽ സിസ്റ്റം തകരുമെന്ന് ഡല്‍ഹി സർക്കാർ കോടതിയെ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇത് ഞങ്ങൾ കണ്ടതാണ്. വലിയ ദുരന്തം നടക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇന്നലെ 295 മെട്രിക് ടൺ ഓക്സിജനാണ് ലഭിച്ചതെന്നും അവര്‍ വ്യക്തമാക്കുന്നു. കൈവശമുളള ഓക്സിജന്റെയും വിതരണത്തിന്റെയും കൃത്യമായ വിവരം കേന്ദ്രത്തിൽനിന്ന് തേടണമെന്നും ഡല്‍ഹി സർക്കാർ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി തുടരുന്നതിനിടെ ഒട്ടേറെ ആശുപത്രികളാണ് ഓക്സിജന്‍ ഇല്ലാതെ ബുദ്ധിമുട്ടുന്നത്.ഹർജി പരിഗണിക്കവേ ഓക്സിജൻ വിതരണം തടസ്സപ്പെടുത്തുന്നവരെ തൂക്കിലേറ്റുമെന്ന് കോടതി പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ആരെയും വെറുതെവിടില്ല. അത്തരക്കാരെക്കുറിച്ച് അറിയിക്കണമെന്നും അവർക്കെതിരെ നടപടിയെടുക്കുമെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. എന്നാണ് ഡൽഹിക്ക് 480 മെട്രിക് ടൺ ഓക്സിജൻ ലഭ്യമാക്കുന്നതെന്ന് അറിയിക്കണമെന്നും കോടതി കേന്ദ്രത്തിന് നിർദേശം നൽകി.


അതേസമയം, സംസ്ഥാനങ്ങളാണ് ഓക്സിജനു വേണ്ടിയുള്ള ടാങ്കറുകൾ‍ അയയ്ക്കുന്നതെന്നും അവരെ സഹായിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും കേന്ദ്രം കോടതിയിൽ പറഞ്ഞു. എന്നാൽ ഡൽഹിയിൽ എല്ലാം ഞങ്ങൾ ചെയ്യണമെന്നാണ്. ഡൽഹി ഉദ്യോഗസ്ഥർ കൂടെ ജോലി ചെയ്യണമെന്നും കേന്ദ്രം നിലപാടറിയിച്ചു. എന്താണ് തന്റെ ജോലിയെന്ന് തനിക്കറിയാം. ഒരുപാട് കാര്യങ്ങളും അറിയാം. ഒന്നും പറയുന്നില്ല എന്നേ ഉള്ളൂ. കരയുന്ന കുഞ്ഞിനെപ്പോലെ ആകാതെ കാര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കൂവെന്നും സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത ഡൽഹി സർക്കാരിന്റെ അഭിഭാഷകൻ രാഹുൽ മെഹ്റയുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today

Artic