അമിത്ഷാക്കും മോദിക്കും രാഹുൽ ഗാന്ധിക്കുമൊന്നും കാസർകോട് വേണ്ട, പ്രചരണങ്ങൾക്ക് സിനിമാ താരങ്ങൾ പോലും ജില്ലയിൽ വന്നില്ല

കാഞ്ഞങ്ങാട്: ബിജെപി രണ്ടാം സ്ഥാനത്ത് നിൽക്കുന്ന മഞ്ചേശ്വരവും കാസർകോടുമുൾപ്പടെ നിയമസഭാ മണ്ഡലങ്ങളിൽ താര പ്രചാരകരായ പ്രധാനമന്ത്രി നരേന്ദ്രമോദിയും, ആഭ്യന്തര മന്ത്രി അമിത്ഷായും എത്തിയില്ല. തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ നരേന്ദ്രമോദിയും, കോഴിക്കോട് വരെ അമിത്ഷായും പറന്നിറങ്ങിയപ്പോൾ മഞ്ചേശ്വരത്ത് ഹെലികോപ്റ്ററിൽ പറന്നിറങ്ങിയത് സ്ഥാനാർത്ഥിയായ സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ മാത്രമാണ്.


എന്നാൽ, ദക്ഷിണ കന്നട എംപിയും, കർണ്ണാടക ബിജെപി അധ്യക്ഷനുമായ നളീൻ കുമാർ കട്ടീലും, കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മഞ്ചേശ്വരത്തും, കാസർകോട്ടും റോഡ് ഷോ നടത്തിയിരുന്നു. കോൺഗ്രസിന്റെ താര പ്രചാരകരായ രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും കണ്ണൂർ ജില്ലവരെ എത്തിയെങ്കിലും, കാസർകോട് ജില്ലയിൽ കോൺഗ്രസിന് പ്രതീക്ഷയുണ്ടെന്നവകാശപ്പെടുന്ന മണ്ഡലങ്ങളിൽ വന്നില്ല. അതേസമയം, ഇടതു മുന്നണിയിൽ ജനപ്രിയ നേതാവായ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലുമെത്തി പതിനായിരങ്ങളെ അഭിമുഖീകരിച്ചിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today