കൊ​ട്ടി​ക്ക​ലാ​ശ​മി​ല്ലാതെ പ​ര​സ്യപ്ര​ചാ​ര​ണം ഇ​ന്ന് അവസാനിക്കും, കാസര്‍കോട് ജില്ലയിൽ തെ​ര​ഞ്ഞെ​ടു​പ്പി​നുള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യി

 കാ​സ​ര്‍​കോ​ട്​: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്​ ജി​ല്ല​യി​ലെ അ​ഞ്ച് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യി. മ​ഞ്ചേ​ശ്വ​രം, കാ​സ​ര്‍കോ​ട്, ഉ​ദു​മ, കാ​ഞ്ഞ​ങ്ങാ​ട്, തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ആ​കെ 1591 ബൂ​ത്തു​ക​ളാ​ണ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി സ​ജ്ജ​മാ​ക്കു​ന്ന​ത്. 983 മു​ഖ്യ ബൂ​ത്തു​ക​ളും 608 അ​നു​ബ​ന്ധ ബൂ​ത്തു​ക​ളു​മു​ള്‍പ്പെ​ടെ​യാ​ണി​ത്.


നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി, പു​തു​താ​യി പേ​ര് ചേ​ര്‍ത്ത​വ​ര്‍ ഉ​ള്‍പ്പെ​ടെ 2021 മാ​ര്‍ച്ച്‌ 20ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച വോ​ട്ട​ര്‍പ​ട്ടി​ക പ്ര​കാ​രം ആ​കെ 10,59,967 വോ​ട്ട​ര്‍മാ​രാ​ണു​ള്ള​ത്.


ഇ​തി​ല്‍ പൊ​തു​വോ​ട്ട​ര്‍മാ​രും പ്ര​വാ​സി​വോ​ട്ട​ര്‍മാ​രും ഉ​ള്‍പ്പെ​ടെ 10,58,337 പേ​രും 1630 സ​ര്‍വി​സ് വോ​ട്ട​ര്‍മാ​രു​മാ​ണു​ള്ള​ത്. ആ​കെ വോ​ട്ട​ര്‍മാ​രി​ല്‍ 518501 പേ​ര്‍ പു​രു​ഷ​ന്മാ​രും 5,41,460 പേ​ര്‍ സ്ത്രീ​ക​ളും ആ​റു പേ​ര്‍ ഭി​ന്ന​ലിം​ഗ​ക്കാ​രു​മാ​ണ്.


ഉ​ദ്യോ​ഗ​സ്​​ഥ​വൃ​ന്ദം


1989 വീ​തം പ്രി​സൈ​ഡി​ങ് ഓ​ഫി​സ​ര്‍മാ​ര്‍, ഫ​സ്​​റ്റ്​ പോ​ളി​ങ് ഓ​ഫി​സ​ര്‍മാ​ര്‍, സെ​ക്ക​ന്‍ഡ് പോ​ളി​ങ് ഓ​ഫി​സ​ര്‍മാ​ര്‍, തേ​ഡ് പോ​ളി​ങ് ഓ​ഫി​സ​ര്‍മാ​ര്‍, 1591 പോ​ളി​ങ്​ അ​സി​സ്​​റ്റ​ന്‍​റു​മാ​ര്‍, 153 മൈ​ക്രോ ഒ​ബ്‌​സ​ര്‍വ​ര്‍മാ​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍പ്പെ​ടെ 9700 ജീ​വ​ന​ക്കാ​രെ​യാ​ണ് ജി​ല്ല​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കാ​യി ഇ-​പോ​സ്​​റ്റി​ങ് ന​ട​ത്തി​യ​ത്. റി​സ​ര്‍വ് ഉ​ള്‍പ്പെ​ടെ​യാ​ണി​ത്. ഇ​തി​നു​പു​റ​മേ ബൂ​ത്തു​ക​ളി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് അം​ഗ​ന്‍​വാ​ടി പ്ര​വ​ര്‍ത്ത​ക​രെ​യും ആ​ശാ​വ​ര്‍ക്ക​ര്‍മാ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.


ഇ​ര​ട്ട​വോ​ട്ട് ത​ട​യാ​ന്‍ ക​ര്‍ശ​ന ന​ട​പ​ടി


നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ജി​ല്ല​യി​ല്‍ ഇ​ര​ട്ട​വോ​ട്ട് ത​ട​യാ​ന്‍ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പ് എ​ല്ലാ പോ​ളി​ങ് സ്‌​റ്റേ​ഷ​നു​ക​ള്‍ക്ക് മു​ന്നി​ലും പ്ര​ദ​ര്‍ശി​പ്പി​ക്കും. അ​ഞ്ച് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും വോ​ട്ട​ര്‍പ​ട്ടി​ക പ​രി​ശോ​ധി​ച്ച്‌ സ്ഥ​ല​ത്തി​ല്ലാ​ത്ത​വ​രു​ടെ​യും മ​ര​ണ​പ്പെ​ട്ട​വ​രു​ടെ​യും സ്ഥ​ലം മാ​റി​പ്പോ​യ വോ​ട്ട​ര്‍മാ​രു​ടെ​യും എ.​എ​സ്.​ഡി (ആ​ബ്‌​സ​ന്‍​റ്, ഷി​ഫ്റ്റ്, ഡെ​ത്ത്) ലി​സ്​​റ്റ്​ ത​യാ​റാ​ക്കി റി​ട്ടേ​ണി​ങ് ഓ​ഫി​സ​ര്‍മാ​ര്‍ മു​ഖേ​ന തു​ട​ര്‍ന​ട​പ​ടി​ക​ള്‍ക്കാ​യി പ്രി​സൈ​ഡി​ങ് ഓ​ഫി​സ​ര്‍മാ​ര്‍ക്ക് കൈ​മാ​റു​ന്ന​താ​ണ്. എ.​എ​സ്.​ഡി ലി​സ്​​റ്റി​ല്‍ ഉ​ള്‍പ്പെ​ട്ട വോ​ട്ട​ര്‍മാ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ എ​ത്തി​യാ​ല്‍ അ​വ​രു​ടെ ഫോ​ട്ടോ​യെ​ടു​ത്ത് ഡി​ജി​റ്റ​ലൈ​സ് ചെ​യ്ത് സൂ​ക്ഷി​ക്കും. എ.​എ​സ്.​ഡി ലി​സ്​​റ്റി​ല്‍ ഉ​ള്‍പ്പെ​ട്ട വോ​ട്ട​ര്‍മാ​ര്‍ 1951ലെ ​ജ​ന​പ്രാ​തി​നി​ധ്യ നി​യ​മം സെ​ക്​​ഷ​ന്‍ 31 പ്ര​കാ​ര​മു​ള്ള സ​ത്യ​പ്ര​സ്താ​വ​ന സ​മ​ര്‍പ്പി​ക്ക​ണം.


പോ​ളി​ങ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം നാ​ളെ


ജി​ല്ല​യി​ലെ അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളി​ല്‍ പോ​ളി​ങ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ഏ​പ്രി​ല്‍ അ​ഞ്ചി​ന് രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ക്കും. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​ള്‍ക്കൂ​ട്ടം ഒ​ഴി​വാ​ക്കാ​നാ​യി രാ​വി​ലെ എ​ട്ടു മു​ത​ല്‍ 9.30 വ​രെ, 9.30 മു​ത​ല്‍ 11 മ​ണി​വ​രെ, 11 മ​ണി മു​ത​ല്‍ 12.30 വ​രെ എ​ന്നി​ങ്ങ​നെ മൂ​ന്ന് ഘ​ട്ട​മാ​യാ​ണ് വി​ത​ര​ണം.


പ്രി​സൈ​ഡി​ങ്​ ഓ​ഫി​സ​ര്‍, ഫ​സ്​​റ്റ്​ പോ​ളി​ങ്​ ഓ​ഫി​സ​ര്‍ എ​ന്നി​വ​ര്‍ മാ​ത്ര​മേ കൗ​ണ്ട​റി​ല്‍ പ്ര​വേ​ശി​ക്കേ​ണ്ട​തു​ള്ളൂ. മ​റ്റ് പോ​ളി​ങ്​ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​നു​വ​ദി​ച്ച വാ​ഹ​ന​ത്തി​ല്‍ ത​ന്നെ ഇ​രി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കും. കൗ​ണ്ട​ര്‍ ഡ്യൂ​ട്ടി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍, റൂ​ട്ട് ഓ​ഫി​സ​ര്‍മാ​ര്‍, സെ​ക്ട​റ​ല്‍ ഓ​ഫി​സ​ര്‍മാ​ര്‍ എ​ന്നി​വ​ര്‍ക്ക് വി​ത​ര​ണ​കേ​ന്ദ്ര​ത്തി​ല്‍ പ്ര​വേ​ശ​നം ഉ​ണ്ടാ​കും.


അ​ത​ത് റൂ​ട്ട് ഓ​ഫി​സ​ര്‍, കൗ​ണ്ട​ര്‍ അ​സി​സ്​​റ്റ​ന്‍​റ്​ എ​ന്നി​വ​രാ​യി​ക്കും പോ​ളി​ങ്​ സാ​ധ​ന​സാ​മ​ഗ്രി​ക​ള്‍ അ​ട​ങ്ങി​യ ബാ​ഗു​ക​ള്‍ വാ​ഹ​ന​ത്തി​ല്‍ എ​ത്തി​ക്കു​ന്ന​ത്. ഇ​ല​ക്​​ട്രോ​ണി​ക് വോ​ട്ടി​ങ്​ യ​ന്ത്രം, പേ​പ്പ​ര്‍ സീ​ല്‍, സീ​ലു​ക​ള്‍, മ​റ്റു സാ​മ​ഗ്രി​ക​ള്‍ എ​ന്നി​വ പ്രി​സൈ​ഡി​ങ്​ ഓ​ഫി​സ​ര്‍/ ഫ​സ്​​റ്റ്​ പോ​ളി​ങ്​ ഓ​ഫി​സ​ര്‍മാ​രാ​ണ് നി​ശ്ച​യി​ച്ച കൗ​ണ്ട​റി​ല്‍നി​ന്നും സ്വീ​ക​രി​ക്കേ​ണ്ട​ത്. റി​സ​ര്‍വി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​കും. അ​വ​ര്‍ക്കാ​യി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഭാ​ഗ​ത്ത് ഇ​രി​ക്കാ​ന്‍ സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.


മു​ഴു​വ​ന്‍ ബൂ​ത്തു​ക​ളി​ലും വെ​ബ്കാ​സ്​​റ്റി​ങ്​/ സി.​സി ടി.​വി


ജി​ല്ല​യി​ലെ 738 ബൂ​ത്തു​ക​ളി​ല്‍ ലൈ​വ് വെ​ബ്കാ​സ്​​റ്റി​ങ് സം​വി​ധാ​ന​വും 853 ബൂ​ത്തു​ക​ളി


Previous Post Next Post
Kasaragod Today
Kasaragod Today