സിപിഎമ്മിനെ പിന്തുണച്ച്‌ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ കാസര്‍കോട് എസ് ഐ ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് കേസ്

 കാസര്‍കോട്: ‌ പരസ്യമായി സി.പി.എമ്മിനെ പിന്തുണച്ച്‌ കാസര്‍കോട് എസ്.ഐ ഷെയ്ഖ് അബ്ദുല്‍ റസാഖ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായി ആരോപണം,  സാമൂഹ്യമാധ്യമ അക്കൗണ്ടില്‍ ഉറപ്പാണ് എല്‍.ഡി.എഫ് എന്ന പോസ്റ്ററില്‍ തന്റെ ചിത്രം ചേര്‍ത്ത്  ഉദ്യോഗസ്ഥന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിരിക്കുന്നതായാണ് പരാതി . ഇതിനെതിരെ അഡ്വ. ഷാജിദ് കമ്മാടം പരാതി ഉയര്‍ത്തിയതോടെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കുകയായിരുന്നു കാസർകോട് പോലീസ്.


തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നേരിട്ട് ഇടപെടുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഒരു പാര്‍ട്ടിയെ പരസ്യമായി പിന്തുണച്ച്‌ പ്രചാരണം നടത്തുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാണ് അഡ്വ. ഷാജിദ് കമ്മാടം നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത് .


ഇതുപ്രകാരം റപ്രസെന്റേഷന്‍ ഓഫ് ദി പീപ്പിള്‍ ആക്‌ട് 129 (3), 129 (2) എന്നിവ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെ ഇത്തരമൊരു എഫ്.ഐ.ആര്‍.

നിയമ പാലന രംഗത്ത് കാസർകോട്ടെ ജനപ്രീതി പിടിച്ചു പറ്റിയ ഉദ്യോഗസ്ഥൻ കൂടിയാണ് എസ് ഐഷെയ്ഖ് അബ്ദുല്‍ റസാഖ്, നിരന്തരമായി വർഗീയ മായും മറ്റും അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്ന കാസർകോട് സ്റ്റേഷൻ പരിധിയിൽ കുറെ കാലങ്ങളായി യാതൊരു അക്രമസംഭവങ്ങളും റിപ്പോർട്ട്‌ ചെയ്തിട്ടില്ല മോഷണവും നന്നായി കുറഞ്ഞിട്ടുണ്ട് ഇത് പോലീസുദ്യോഗസ്ഥരുടെ ജാഗ്രതയും ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള കൃത്യമായ ഇടപെടലുകളും മൂലമായിരുന്നു, ഇത് പോലീസിൽ ജനപ്രീതി വർദ്ധിപ്പിച്ചു . 



Previous Post Next Post
Kasaragod Today
Kasaragod Today