കാനത്തൂര്‍: നാട്ടിലിറങ്ങിയ കാട്ടാന കൃഷി നശിപ്പിച്ച് മടങ്ങുന്നതിനിടയില്‍ വീട്ടു മതിലും തകര്‍ത്തു. വീട്ടിയടുക്കം കൃഷ്‌ണന്‍ നായരുടെ മതിലാണ് തകര്‍ത്തത്. കുറെ ദിവസങ്ങളായി കുട്യാനം, തീയ്യടുക്കം, മിന്നംകുളം ഭാഗങ്ങളില്‍ തമ്പടിച്ചിരുന്ന രണ്ട് ആനകളില്‍ ഒന്നാണ് ഇന്നലെ കാനത്തൂര്‍ കൂടാലയില്‍ എത്തിയത്. വിജയന്‍ നായരുടെ തോട്ടത്തിലെത്തി കൃഷി നശിപ്പിച്ച് വീട്ടുമുറ്റത്ത് കൂടിയാണ് കാട്ടിലേയ്‌ക്ക് മടങ്ങിയത്. കൃഷ്‌ണന്‍ നായരുടെ വീട്ടു പരിസരത്ത് എത്തിയപ്പോള്‍ മതില്‍ തടസ്സമായി. ഇതേ തുടര്‍ന്ന് മതില്‍ ചവിട്ടി പൊളിച്ചാണ് ആന വനത്തിലേയ്‌ക്ക് തിരികെ പോയത്.
നാട്ടിലിറങ്ങിയ കാട്ടാന കൃഷി നശിപ്പിച്ച് മടങ്ങുന്നതിനിടയില്‍ വീട്ടു മതിലും തകര്‍ത്തു
mynews
0