അണങ്കൂര്‍: ഞായറാഴ്‌ച രാത്രി ഉണ്ടായ അതിശക്തമായ ഇടിമിന്നലില്‍ അണങ്കൂര്‍ എം ജി കോളനിയിലെ കുഴല്‍ക്കിണറിലെ പമ്പു കത്തി നശിച്ചു. പമ്പിന്റെ സ്വിച്ച് ബോഡും കേബിളും കത്തിനശിച്ചു. പമ്പു തകരാറായതിനെത്തുടര്‍ന്നു കോളനിയിലെ ഫ്‌ളാറ്റിലുള്ള 12 കുടുംബങ്ങള്‍ കുടിവെള്ളത്തിനു വിഷമിക്കുന്നു. കുടിവെള്ളം ലഭ്യമാക്കുന്നതിനു കര്‍ശന നടപടികളെടുക്കണമെന്നു കോളനി നിവാസികള്‍ അധികൃതരോടഭ്യര്‍ത്ഥിച്ചു.
ഇടിമിന്നലിൽ അണങ്കൂര്‍ എം ജി കോളനിയിലെ പമ്പ് കത്തി നശിച്ചു; 12 കുടുംബങ്ങള്‍ ദുരിതത്തിലായി
mynews
0