കാസർകോട് സ്വദേശിനി പനി ബാധിച്ചു മരിച്ചു

 കാസര്‍കോട്: പനി ബാധിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അണങ്കൂരിലെ മുഹമ്മദിന്റെ ഭാര്യ റസീന(49)യാണ് മരിച്ചത്. 15 ദിവസത്തോളമായി മംഗളൂരു ഇന്ത്യാന ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു മരണം. പരേതനായ തുരുത്തിയിലെ മുഹമ്മദിന്റെയും സുഹ്‌റയുടെയും മകളാണ്. മക്കള്‍: സാബിത് (ഖത്തര്‍), ഷിബിന്‍ (ഡിഗ്രി വിദ്യാര്‍ഥി), ഷാദി. മരുമകള്‍: അസ്‌വാന പൈവളിഗെ. സഹോദരങ്ങള്‍: ബല്‍ക്കീസ്, ഹസീന, ബസരിയ.


Previous Post Next Post
Kasaragod Today
Kasaragod Today

Artic