കാസര്‍കോട്: കോഴിക്കൂട്ടില്‍ ഒളിപ്പിച്ചുവെച്ച ഒന്‍പതര കിലോ കഞ്ചാവ് പിടികൂടി. ചെട്ടുംകുഴി, ഹിദായത്ത് നഗറിലെ പരേതനായ കുഞ്ഞൂട്ടിയുടെ മകന്‍ അബ്‌ദുള്‍ റഹ്‌മാന്റെ വീടിനോട് ചേര്‍ന്നു ള്ള കോഴിക്കൂട്ടില്‍ നിന്നാണ് കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ജോയിജോസഫും സംഘവും കഞ്ചാവ് പിടികൂടിയത്.രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ ന്നാണ് അധികൃതര്‍ റെയ്‌ഡിനെത്തിയത്. സംഭവത്തില്‍ മുന്‍ മയക്കുമരുന്ന് കേസില്‍ പ്രതിയായിട്ടുള്ള അബ്‌ദുള്‍ റഹ്‌മാനെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇയാള്‍ക്കെതിരെ അധികൃതര്‍ പറഞ്ഞു.
എക്‌സൈസ് സംഘത്തില്‍ പ്രവിന്റീവ് ഓഫീസര്‍മാരായ സി കെ വി സുരേഷ്, നൗഷാദ്, സ്‌ക്വാഡ് അംഗങ്ങളായ രാജന്‍, ബിജോയ്, സുധീന്ദ്രന്‍, മോഹന്‍കുമാര്‍, കബീര്‍, കുമ്പള റെയ്‌ഞ്ചിലെ മെയ്‌മോന്‍ ജോണ്‍ എന്നിവരും ഉണ്ടായിരുന്നു.