പെർളയിലെ യുവാവിനെ തട്ടിക്കൊണ്ടുപോയ പ്രതികളെ റിമാൻ്റ് ചെയ്തു

 പെര്‍ള: സ്വര്‍ണ്ണ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ കേസില്‍ അറസ്റ്റിലായ പ്രതികളെ റിമാന്റു ചെയ്‌തു. തളങ്കരയിലെ അഹമ്മദ്‌ റിയാസ്‌(23) ഖാസിലൈനിലെ ഇ എം അബ്‌ദുല്‍ അമീന്‍ (27), ഉളിയത്തടുക്ക, എസ്‌ പി നഗറിലെ ഇബ്രാഹിം ബാദുഷ (24) എന്നിവരാണ്‌ റിമാന്റിലായത്‌. ഇവരെ കൂടാതെ ഏതാനും പേര്‍ കൂടി കേസില്‍ പ്രതികളാണെന്നും അവരെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുകയാണെന്നും പൊലീസ്‌ പറഞ്ഞു. ഇക്കഴിഞ്ഞ ഞായറാഴ്‌ച്ച വൈകുന്നേരം ഏഴുമണിക്കാണ്‌ പെര്‍ള ചെക്കുപോസ്റ്റിനു സമീപത്തെ അബ്ബാസിനെ ഒരു സംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്‌.

മാതാവ്‌ ഫാത്തിമത്ത്‌ സുഹ്‌റ നല്‍കിയ പരാതിയിന്മേല്‍ ബദിയഡുക്ക പൊലീ സ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌ത്‌ അന്വേഷിക്കുന്നതിനിടയിലാണ്‌ ചൊവ്വാഴ്‌ച്ച പുലര്‍ച്ചെ ചര്‍ളടുക്കയില്‍ യുവാവിനെ ഉപേക്ഷിച്ച്‌ അക്രമികള്‍ കടന്നു കളഞ്ഞത്‌.


Previous Post Next Post
Kasaragod Today
Kasaragod Today