ഗോവയില്‍ മെയ് 3വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

 പനാജി: കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ ഗോവയില്‍ സംസ്ഥാന വ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. നാളെമുതല്‍ മെയ് മൂന്നുവരെയാണ് ലോക്ക്ഡൗണ്‍ എന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി.


പൊതുഗതാഗതം അനുവദിക്കില്ല. അവശ്യ സര്‍വീസുകളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നാളെ വൈകുന്നേരം മുതലാണ് ലോക്ക്ഡൗണ്‍ നിലവില്‍ വരികയെന്നും പ്രമോദ് സാവന്ത് വ്യക്തമാക്കി.


ആഴ്ച ചന്തകളും കസിനോകളും അടയ്ക്കണം. വ്യവസായ മേഖലയെ നിയണ്രത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്താക്കി. കോവിഡ് വാക്സിനേഷന്‍ സെന്ററുകള്‍ പഴയതുപോലെ തന്നെ പ്രവര്‍ത്തിക്കും.


കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 2,110കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 31മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. 81,908പേര്‍ക്കാണ് ഗോവയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.


Previous Post Next Post
Kasaragod Today
Kasaragod Today