ഗൾഫിൽ ആറ് മലയാളികൾ മരണപ്പെട്ടു

 ഖത്തർ സലാല കുവൈറ്റ്‌  എന്നിവിടങ്ങളിലായി മൂന്ന് മലയാളികൾ കോവിഡ് ബാധിച്ചും രണ്ട് പേർ ജിദ്ദയിലും ഒരാൾ ജുബൈലിലും  ഹൃദയാഘാതം മൂലവും    മരിച്ചു 


 വിഴിഞ്ഞം സ്വദേശിയായ ഹൌസ് ഡ്രൈവറും കോട്ടയം സ്വദേശി യായ ആരോഗ്യ പ്രവര്‍ത്തകനുമാണ് ജിദ്ദയില്‍ മരിച്ചത്.


തിരുവനന്തപുരം, വിഴിഞ്ഞം, പൂവാര്‍ സ്വദേശി സലാഹുദ്ദീന്‍ (61), കോട്ടയം കോതനല്ലൂര്‍ സ്വദേശി ബിജുമോന്‍ ജോസഫ് (43) എന്നിവരാണ് പ്രവാസ ദേശത്ത് വെച്ച്‌ ഇഹലോകവാസം വെടിഞ്ഞത്. രണ്ടു പേരുടെയും മരണം ഹൃദയാഘാതത്തെ തുടര്‍ന്നാണ്.


മരിച്ച സലാഹുദ്ധീന്‍ ജിദ്ദയിലെ അല്‍മര്‍വ ഏരിയയില്‍ ഒരു വീട്ടിലെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. താമസ സ്ഥലത്തു വെച്ച്‌ വെള്ളിയാഴ്ച വൈകിട്ട് ഒമ്ബതു മണിയോടെ ഹൃദയാഘാതം ഉണ്ടാവുകയും ഏറെ താമസിയാതെ അന്ത്യ ശ്വാസം വലിക്കുകയുമായിരു


മലയാളികളുടെ നേതൃത്വത്തിലുള്ള ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ സ്റ്റാഫ് നേഴ്സ് കോട്ടയം ബിജുമോന്‍ ജോസഫ് (43) ആണ് ജിദ്ദയില്‍ വെള്ളിയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച മറ്റൊരു മലയാളി. 14 വര്‍ഷമായി ജിദ്ദയില്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുകയായിരുന്നു ബിജുമോന്‍. ഇദ്ദേഹത്തിന്റെ ഭാര്യ സില്‍വി ഇതേ ആശുപത്രിയില്‍ തന്നെ സ്റ്റാഫ് നേഴ്‌സ് ആണ്.


മക്കള്‍: ക്രിസ്റ്റീന ബിജു, ക്രിസ്റ്റി ബിജു (ഇരുവരും നാട്ടില്‍).


കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.


ബിജുമോന്റെ വിയോഗത്തില്‍ കോട്ടയം ഡിസ്ട്രിക്‌ട് പ്രവാസി അസോസിയേഷന്‍ ജിദ്ദ (കെ ഡി പി എ) പ്രസിഡന്റ് ദാസ്‌മോന്‍ തോമസ്, സെക്രട്ടറി പ്രജീഷ് മാത്യു എന്നിവര്‍ അനുശോചിച്ചു.


സലാല: കോവിഡ് ബാധിച്ച്‌ സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ മാഹി പള്ളൂര്‍ സ്വദേശി തണല്‍ വീട്ടില്‍ എന്‍.പി ചന്ദ്രശേഖരന്‍(63) നിര്യാതനായി.


പതിനഞ്ച് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 37 വര്‍ഷമായി സലാല ഗര്‍ബിയയില്‍ ബേക്കറി നടത്തി വരികയായിരുന്നു. ഭാര്യ: രഹീന. മക്കള്‍: പ്രന്‍റി, പ്രവ്യ. മരുമകന്‍: ബിനയന്‍. മൃതദേഹം സലാലയില്‍ സംസ്കരിക്കും


ദോഹ: കോഴിക്കോട്​ നാദാപുരം സ്വദേശി ഖത്തറില്‍ കൊറോണ വൈറസ് രോഗം​ ബാധിച്ച്‌​ മരിച്ചു. വാണിമേല്‍ തെരുവന്‍ പറമ്ബ്​ ഷാപ്പ്​ കെട്ടിയപറമ്ബത്ത്​ ജമാല്‍ (51) ആണ്​ കോവിഡ് ബാധിച്ച്‌ മരിച്ചിരിക്കുന്നത്​. പരേതരായ മൊയ്​തുവിന്‍െറയും ബിയ്യാത്തുവിന്‍െറയും മകനാണ്​. മുമ്ബ്​ ദോഹ ഹമദ്​ അന്താരാഷ്​ട്ര വിമാ നത്താവളത്തില്‍ ​ൈഡ്രവറായി ജോലി ചെയ്​തിരുന്നു. ഭാര്യ: ഫൗസിയ. മക്കള്‍: ജാസില്‍, ജസ്​ന, ജഹാന, ജഫ്​ റീന. മരുമകന്‍: റാസിഖ്​ (മസ്​കത്ത്​)

ജുബൈല്‍: കൊല്ലം കൊട്ടാരക്കര കോക്കാട് സ്വദേശി ചൈത്രം ഹൗസില്‍ പ്രകാശ് (59) ജുബൈലില്‍ മരണപെട്ടു ഹൃദയാഘാതമാണ് മരണകാരണം എന്ന് പറയുന്നു ബാത്ത്റൂമില്‍ ആണ് മൃതദേഹം കാണപെട്ടത്‌. കഴിഞ്ഞ 27 വര്‍ഷമായി ജുബൈല്‍ലിലെ ഒരു കമ്ബനിയില്‍ ഇലക്‌ട്രികഷന്‍ ആയി ജോലി ചെയ്തു വരുകയായിരുന്നു.


ഭാര്യ മഞ്ജു പ്രകാശ്‌, ഒരു മകളുണ്ട് ദേവിക.


കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ല്‍ മ​ല​യാ​ളി ന​ഴ്‌​സ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. മ​നോ​ജ് മാ​ത്യു നി​ര​പ്പേ​ലി​ന്‍റെ ഭാ​ര്യ ലൗ​ലി മ​നോ​ജ് ആ​ണ് മ​രി​ച്ച​ത്. ച​ങ്ങ​നാ​ശേ​രി കു​റു​മ്പ​നാ​ടം സ്വ​ദേ​ശി​യാ​ണ്.


ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി അ​ർ​ബു​ദ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​ക്ക​ൾ: മെ​ൽ​വി​ൻ, മേ​വി​ൻ, മെ​ലി​ൻ. സം​സ്കാ​രം ന​ട​ത്തി.


Previous Post Next Post
Kasaragod Today
Kasaragod Today

Artic