കാസര്‍കോട്: ജില്ലയിലെ നഗരങ്ങളില്‍ പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വാക്സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ വേണമെന്ന കാസര്‍കോട് കലക്ടറുടെ ഉത്തരവ് പിന്‍വലിക്കുന്നു. വ്യാപക പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. പിന്‍വലിക്കാന്‍ ചീഫ് സെക്രട്ടറി കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് അറിവ്.
ജില്ലയില്‍ സഞ്ചരിക്കാന്‍ ശനിയാഴ്ച മുതല്‍ കോവിഡില്ലാ സര്‍ട്ടിഫിക്കറ്റോ വാക്സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ വേണമെന്നാണ് കലക്ടര്‍ ഡോ. ഡി. സജിത്ബാബു കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവ്. കലക്ടറുടെ ഉത്തരവിനെതിരെ രാഷ്ട്രീയ നേതാക്കള്‍ അടക്കം നിരവധി പേര്‍ രംഗത്തു വന്നിരുന്നു. കേരളത്തില്‍ എവിടെയും ഇല്ലാത്ത തീരുമാനമാണെന്നും തുഗ്ലക്ക് പരിഷ്കാരമാണെന്നും ആയിരുന്നു വിമര്‍ശനം.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉത്തരവിനെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കുമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും പ്രതികരിച്ചിരുന്നു.
കാസര്‍കോട് 622 പേര്‍ക്കാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 602 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം പടര്‍ന്നു. 154 പേര്‍ സുഖം പ്രാപിച്ചു.