പോപ്പി അംബ്രല്ല മാർട്ട് ഉടമ ടി.വി. സ്കറിയ അന്തരിച്ചു

 കൊച്ചി∙ പോപ്പി അംബ്രല്ല മാർട്ട് ഉടമ ടി.വി. സ്കറിയ (82) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പഴവങ്ങാടി മാർ സ്ലീവാ പള്ളിയിൽവച്ച് നടക്കും. ഭാ​ര്യ: ത​ങ്ക​മ്മ, മ​ക്ക​ൾ: ഡെ​യ്‌സി, ലാ​ലി, ഡേവി​സ്, മ​രു​മ​ക്ക​ൾ: ജേ​ക്ക​ബ് തോ​മ​സ്, ആ​ന്‍റോ, സി​സി.


25 വർഷത്തിലധികമായി കേരളത്തിന്റെ കുട വ്യവസായത്തിലെ നിർണായകമായ പേരാണ് പോപ്പി എന്നത്. സ്കൂൾ തുറക്കുമ്പോൾ നിർബന്ധമായും കൈയിലിരിക്കേണ്ട ഒന്നായി കുടയെ മാറ്റുന്നതിനൊപ്പം അതു പോപ്പി കുട തന്നെയാകണമെന്ന ചിന്തയിലേക്കും മലയാളികൾ മാറിയത് ടി.വി. സ്കറിയയുടെ നേട്ടങ്ങളിലൊന്നാണ്.ഫൈഫോൾഡ് കുടകൾ പോലെ സ്ത്രീകളുടെ ചെറിയ ബാഗിൽ ഒതുങ്ങുന്ന കുടയും ബ്ലൂടൂത്ത് കണക്ടിവിറ്റിയും ഫാനുമുള്ള കുടകളും ഓരോ വർഷത്തെ നൂതന മാറ്റമായി മലയാളികളുടെ മുന്നിൽ അവതരിച്ചു. കുടയുടെ പരസ്യത്തിനായി കമ്പനിയിറക്കിയ ‘മഴ മഴ, കുട കുട, മഴ വന്നാൽ പോപ്പി കുട’ എന്ന പാട്ടു പോലും ഇത്രയും വർഷങ്ങൾ കഴിഞ്ഞും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നില‍്ക്കുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today

Artic