കോവിഡ് വ്യാപനം: കാസര്‍കോട് ജില്ലയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല

 കാസര്‍കോട്: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിന്റെ ഭാഗമായി ശനി, ഞായര്‍ ദിവസങ്ങളില്‍ കാസര്‍കോട് ജില്ലയിലെ ടെക്‌സ്റ്റെയില്‍സ് തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് ടെക്‌സ്റ്റെയില്‍സ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി സമീര്‍ ഔട്ട്ഫിറ്റ് പറഞ്ഞു. കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിലാണ് രണ്ട് ദിവസങ്ങളില്‍ പൊതു അവധി പ്രഖ്യാപിച്ചത്. 24,25 തീയതികളില്‍ അവശ്യസര്‍വ്വീസുകള്‍ മാത്രമേ അനുവദിക്കൂകയൂള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലൂടെയാണ് തീരുമാനിച്ചത്. ഈ പശ്ചാതലത്തിലാണ് ടെക്‌സ്റ്റെയില്‍സ് അസോസിയേഷന്‍ വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ടെന്ന തീരുമാനം കൈകൊണ്ടത്.


Previous Post Next Post
Kasaragod Today
Kasaragod Today