മലപ്പുറം: ജില്ലയിലെ ആരാധനാലയങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ പാടില്ലെന്ന കലക്ടറുടെ ഉത്തരവ് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുസ്‌ലിം സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. മതിയായ കുടിയാലോചനയില്ലാതെ സംസ്ഥാനത്ത് എവിടെയുമില്ലാത്ത നിയന്ത്രണങ്ങള്‍ മലപ്പുറത്തിന് മാത്രം ബാധകമാക്കുന്ന നടപടി പ്രതിഷേധാര്‍ഹമാണ്.കോവിഡിനെതിരായ എല്ലാ നീക്കങ്ങള്‍ക്കും ജില്ലയിലെ വിവിധ മതസംഘടനകള്‍ പിന്തുണ നല്‍കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ മസ്ജിദുകളില്‍ പാലിക്കുന്നുമുണ്ട്. മലപ്പുറത്തേക്കാള്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളിലൊന്നുമില്ലാത്ത നിയന്ത്രണം മലപ്പുറത്ത് മാത്രം നടപ്പിലാക്കുന്നത് ദുരുദ്ദേശ്യപരമാണെന്ന് സംഘടനാ നേതാക്കള്‍ അഭിപ്രായപ്പെട്ടു.കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ആരാധനകള്‍ നടത്താനുള്ള സ്വാതന്ത്ര്യം നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രസ്താവനയില്‍ ഒപ്പുവെച്ചവര്‍:
സാദിഖലി ശിഹാബ് തങ്ങള്‍
അബ്ദുസ്സമദ് പൂക്കോട്ടൂര്‍ (സംസ്ഥാന സെക്രട്ടറി, എസ്.വൈ.എസ്)
യു. മുഹമ്മദ് ശാഫി (സംസ്ഥാന ജനറല്‍ സെക്രട്ടറി, സുന്നി മഹല്ല് ഫെഡറേഷന്‍)
സലീം എടക്കര (എസ്.വൈ.എസ്)
കൂറ്റമ്ബാറ അബ്ദുറഹ്മാന്‍ ദാരിമി, അബ്ദു റസാഖ് സഖാഫി, ഹുസൈന്‍ സഖാഫി (കേരള മുസ്‌ലിം ജമാഅത്ത് )
എന്‍.വി അബ്ദുറഹ്മാന്‍ (കെ.എന്‍.എം)
പി.മുജീബ് റഹ്മാന്‍, ശിഹാബ് പൂക്കോട്ടൂര്‍, എന്‍.കെ സദ്റുദ്ദീന്‍ (ജമാഅത്തെ ഇസ്‌ലാമി)
ടി.കെ അശ്റഫ് (വിസ്ഡം ഗ്ലോബല്‍ ഇസ് ലാമിക് മിഷന്‍)
അബ്ദുല്ലത്വീഫ് കരുമ്ബിലാക്കല്‍, ഡോ. ജാബിര്‍ അമാനി (കെ.എന്‍.എം മര്‍കസുദ്ദഅവ)
ഹാശിം ഹദ്ദാദ് തങ്ങള്‍ (ജംഇയ്യതുല്‍ ഉലമാ ഹിന്ദ്)
ഡോ. ഖാസിമുല്‍ ഖാസിമി (കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍)