അഞ്ചുരൂപ ചെലവിൽ 2000 രൂപയുടെ എമർജൻസി ലൈറ്റ്, ഏഴുരൂപ മതി ഒരു എൽ.ഇ.ഡി. ബൾബിന്.ഒറ്റമുറി വീട്ടിലിരുന്നു അത്ഭുതങ്ങൾ തീർത്ത് കുമ്പടാജയിലെ വിദ്യാർഥി.

 മുള്ളേരിയ:അഞ്ചുരൂപ ചെലവിൽ 2000 രൂപയുടെ ഒന്നാന്തരം എമർജൻസി വിളക്ക് തയ്യാർ, ഏഴുരൂപ മതി ഒരു എൽ.ഇ.ഡി. ബൾബിന്. ആക്രിസാധനങ്ങൾ മൂല്യമുള്ള ഉപകരണങ്ങളാക്കി മാറ്റുകയാണ് അങ്കിത് എന്ന വിദ്യാർഥി.ബദിയഡുക്കയിലെ ആക്രിക്കടയിൽനിന്ന് ഇലക്‌ട്രോണിക്സ് മാലിന്യം വീട്ടിലേക്ക് കൊണ്ടുവന്നാണ് നന്നാക്കി നാട്ടുകാർക്ക് നൽകുന്നത്. കുബഡാജെ പഞ്ചായത്ത് ഗോസാഡമുട്ടേലിലെ രമേശ് ഷെട്ടിയുടേയും പ്രേമലതയുടേയും മകനാണ്. നിലവിൽ അഗൽപാടി അന്നപൂർണേശ്വരി സ്കൂളിൽ പ്ലസ് വൺ സയൻസിന് ചേർന്നിരിക്കുകയാണ്. എൽ.പി. ക്ലാസുകളിൽ പഠിക്കുമ്പോഴേ ഇലക്‌ട്രോണിക്സ് ഉപകരണങ്ങളിൽ താത്പര്യം കാണിച്ചിരുന്നു. ഏത്തടുക്കസ്കൂളിലെ അധ്യാപകർ കുട്ടികയുടെ കഴിവ് മനസ്സിലാക്കി ശാസ്ത്രോത്സവങ്ങളിൽ പങ്കെടുത്തതോടെയാണ് അങ്കിത് ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്.


എന്താണ് പ്രശ്നം എന്നുപോലും മനസ്സിലാക്കാതെയാണ് പലരും വീട്ടുപകരണങ്ങൾ ഉപേക്ഷിക്കുന്നത്. ‘ഇത് മാർക്കറ്റിൽ 2000 രൂപ വിലയുള്ള മുൻനിര കമ്പനിയുടെ ഉപകരണമാണ്, നെല്ലിക്കട്ടയിലെ ആക്രിക്കടയിൽനിന്നാണ് കിട്ടിയത്, തുറന്ന് നോക്കിയപ്പോൾ സ്വിച്ചിനടിയിൽ പൊടിനിറഞ്ഞിരിക്കുന്നു. അതൊന്ന് ക്ലീനാക്കിയേതയുള്ളൂ, നന്നായി പ്രകാശിക്കാൻ തുടങ്ങി’. മുൻപിൽവെച്ചിരിക്കുന്ന എമർജൻസി ലൈറ്റ് കാണിച്ച് അങ്കിത് പറയുന്നു. പറഞ്ഞുതീരുമ്പോഴേക്ക് അയൽവാസി പഴയ മൊബൈൽഫോണുമായി അങ്കിതിനെ തേടിവന്നു. ആക്രിക്കടയിൽനിന്ന് കൊണ്ടുവന്ന ബാറ്ററികളിലൊന്നെടുത്ത് മൊബൈലിൽ ഇട്ടു. ബോർഡ് ക്ലീനാക്കിയതോടെ മൊബൈൽ കണ്ണ് തുറന്നു. തുടക്കത്തിൽ പ്ലാസ്റ്റിക്ക് വില നൽകിയാണ് സർക്യൂട്ട് ബോർഡുകളും തകരാരായ ഉപകരണങ്ങളും ആക്രിക്കടകളിൽനിന്ന് വാങ്ങിയിരുന്നത്.


എന്നാൽ, അങ്കിതിന്റെ കഴിവ് മനസ്സിലാക്കിയ കച്ചവടക്കാരൻ അവർക്കുവേണ്ട പല ഉപകരണങ്ങൾ നന്നാക്കാൻ അങ്കിതിന് നൽകും. തിരിച്ച് സർക്യൂട്ട് ബോർഡുകൾ സൗജന്യമായി നൽകും.


Previous Post Next Post
Kasaragod Today
Kasaragod Today