കോഴിക്കോട്: മേയ്ത്ര ഹോസ്പിറ്റലില്‍ 56 കാരിയുടെ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് (അസ്ഥി-മജ്ജ മാറ്റിവെക്കല്‍) ശസ്ത്രക്രിയ വിജയകരം. ഡോ. രാഗേഷ് ആര്‍. നായരുടെ നേതൃത്വത്തിലെ ഹെമറ്റോ ഓങ്കോളജി ആന്റ് ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് സംഘമാണ് മേയ്ത്ര ഹോസ്പിറ്റലിന് ഈ നേട്ടം സമ്മാനിച്ചത്. മൂന്നുമാസം മുമ്പാണ് രോഗിക്ക് മള്‍ട്ടിപ്പിള്‍ മൈലോമ രോഗം സ്ഥിരീകരിച്ചത്. കീമോതെറാപ്പിക്ക് ശേഷം അവരുടെ രോഗനിലയില്‍ കുറവുകണ്ടപ്പോഴാണ് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. കര്‍ശനമായ അണുബാധ നിയന്ത്രണ പ്രോട്ടോക്കോളുകള്‍ക്കനുസരിച്ചുള്ള ഹെപ്പ-ഫില്‍റ്റര്‍ & പോസിറ്റീവ് പ്രഷര്‍ ബി.എം.ടി സ്യൂട്ട് റൂമിലാണ് ട്രാന്‍സ്പ്ലാന്റ് ചെയ്യ്തത്. ട്രാന്‍സ്പ്ലാന്റിന്റെ വിജയശതമാനം വര്‍ധിപ്പിക്കുമെന്നതിനാലാണ് ഹെപ്പ-ഫില്‍റ്റര്‍ & പോസിറ്റീവ് പ്രഷര്‍ സജ്ജീകരണമൊരുക്കിയത്.രക്താര്‍ബുദങ്ങളായ മൈലോമ, ലുകീമിയ, ലിംഫോമ, മറ്റ് അര്‍ബുദമല്ലാത്ത രക്തസംബന്ധമായ രോഗങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതില്‍ ബിഎംടി വളരെ പ്രധാനപ്പെട്ട ഒരു ചികിത്സയാണ്.
സാങ്കേതികവിദ്യയിലെ മാറ്റത്തിനനുസരിച്ച് ബി.എം.ടി ചികിത്സരീതിയിലും പുരോഗതിയുണ്ടായി. വയോധികര്‍ക്ക് പോലും ബി.എം.ടി സജ്ജീകരണ ചികിത്സ ഫലം കണ്ടുവരുന്നു എന്നത് ഇതിനുദാഹരണമാണ്. മേയ്ത്രയില്‍ 56 കാരിയുടെ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റിന് ഓട്ടോ ഗ്രാഫ്റ്റ് വേഴ്‌സസ് ഹോസ്റ്റ് എന്ന ഗുരുതര രോഗാവസ്ഥയുള്‍പ്പടെ പല സങ്കീര്‍ണതകളും വെല്ലുവിളികളും നേരിടേണ്ടിവന്നു. എന്നിരുന്നാലും വിജയകരമായിരുന്നു ശസ്ത്രക്രിയ’- മേയ്ത്ര ഹോസ്പിറ്റലിലെ ഹെമറ്റോ ഓങ്കോളജി & ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് വിഭാഗം ഡയറക്ടര്‍ ഡോ. രാഗേഷ് ആര്‍. നായര്‍ പറഞ്ഞു
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്-ഡല്‍ഹി) നിന്ന് പരിശീലനം നേടിയ ഡോ. രാഗേഷിന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ ഇറാഖ്, ഒമാന്‍, സൗദി അറേബ്യ, വിവിധ ആഫ്രിക്കന്‍ രാജ്യങ്ങള്‍, യുകെ, നെതര്‍ലാന്റ്, സ്വിറ്റ്‌സര്‍ലന്‍ഡ്, യുഎസ്എ, കാനഡ, സിഎസ്ആര്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ രോഗികളില്‍, അസാധാരണവും സങ്കീര്‍ണവുമായ ട്രാന്‍സ്പ്ലാന്റുകള്‍ നടത്തിയ അനുഭവസമ്പത്തുണ്ട്. മാത്രമല്ല പ്രായമായവരിലും ശിശുക്കളിലുമുള്ള അസ്ഥി മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നതില്‍ പ്രഗത്ഭനുമാണ്.
മാരകമായ രക്താര്‍ബുദങ്ങള്‍ക്ക് മാത്രമല്ല, അസ്ഥിമജ്ജ മാറ്റിവയ്ക്കല്‍ ആവശ്യമായ മാരകമല്ലാത്ത അവസ്ഥകള്‍ക്കും മികച്ച ചികിത്സ നല്‍കാന്‍ മേയ്ത്രയില്‍ വിപുലമായ സൗകര്യങ്ങളുണ്ട്. പ്രധാനമായും മൂന്ന് തരത്തിലുള്ള മജ്ജമാറ്റിവെക്കല്‍ ശാസ്ത്രക്രിയകളാണ് നിലവിലുള്ളത്. ഓട്ടോലോഗസ് ട്രാന്‍സ്പ്ലാന്റ് അഥവാ രോഗിയുടെ തന്നെ രക്തകോശങ്ങള്‍ മാറ്റിവെക്കുന്ന രീതി, രണ്ടാമത് അലോജനിക് ട്രാന്‍സ്പ്ലാന്റ് അഥവാ മറ്റൊരു ദാതാവില്‍ നിന്ന് രക്തകോശങ്ങള്‍ സ്വീകരിക്കുന്ന രീതി, മൂന്നാമതായി ഹാപ്ലോയ്ഡന്റിക്കല്‍ ട്രാന്‍സ്പ്ലാന്റ് (അലോജനിക് ട്രാന്‍സ്പ്ലാന്റിന്റെ തന്നെ മറ്റൊരു രീതി) എന്നിവയാണവ. ഇത്തരം അത്യാധുനിക ചികിത്സാ രീതികളെല്ലാം തന്നെ മേയ്ത്രയുടെ ഹെമറ്റോ-ഓങ്കോളജി ആന്‍ഡ് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് വിഭാഗം വാഗ്ദാനം ചെയ്യുന്നുണ്ട്.