യുവതിയെകാണാതായതായി പരാതി, പൊലീസ്‌ കേസെടുത്തു

 കാസര്‍കോട്‌: പുല്ലൂര്‍ പൊള്ളക്കടയിലെ ആലിങ്കാല്‍ ഹൗസില്‍ ശ്രീധരന്റെ മകള്‍ കെ. അഞ്‌ജലി (21)യെ ഈമാസം 19ന്‌ ഉച്ചയ്‌ക്ക്‌ കാണാതായതായി പരാതി. പരാതിയില്‍ അമ്പലത്തറ പൊലീസ്‌ കേസെടുത്തു. വെളുത്ത നിറം, 167 സെ.മീ. ഉയരം. കാണാതാവുമ്പോള്‍ കറുപ്പ്‌ നിറത്തില്‍ വെള്ളപ്പുള്ളികളോടു കൂടിയ ടോപ്പ്‌, കറുത്ത പാന്റ്‌എന്നിവ ധരിച്ചിരുന്നു. ഒരു ഹാന്‍ഡ്‌ ബാഗും ഷോള്‍ഡര്‍ ബാഗും ഉണ്ടായിരുന്നു. യുവതിയെ കണ്ടുകിട്ടുന്നവര്‍ അടുത്തുളള പൊലീസ്‌ സ്റ്റേഷനിലോ അമ്പലത്തറ പോലീസ്‌ സ്റ്റേഷനിലോ അറിയിക്കണം. ഫോണ്‍: 04672 243200, 9497947275.


Previous Post Next Post
Kasaragod Today
Kasaragod Today