കെ എസ് ആർ ടി സി യിൽ യാത്ര ചെയ്യുകയായിരുന്ന കാസർകോട് സ്വദേശിയിൽ നിന്ന് 20ലക്ഷം പിടികൂടി

 കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അനധികൃത പണം കടത്തല്‍ തടയുന്നതിനായി തലപ്പാടി ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ ബസ് യാത്രക്കാരനില്‍ നിന്ന് രേഖകളില്ലാതെ കടത്തിയ 20 ലക്ഷം രൂപ പിടികൂടി. കെ.എസ്.ആര്‍.ടി.സി ബസില്‍ മംഗലാപുരം-കാസര്‍കോട് റൂട്ടില്‍ യാത്ര ചെയ്ത ആലംപാടി മുഹമ്മദ് കുഞ്ഞിയുടെ പക്കല്‍ നിന്ന് അരക്കെട്ടിലും പോക്കറ്റിലുമായി ഒളിപ്പിച്ച നിലയിലാണ് തുക പിടികൂടിയത്. കുമ്പള എക്‌സൈസ് റേഞ്ച് ടീം, മോട്ടോര്‍ വാഹന വകുപ്പ് ടീം, തിരഞ്ഞെടുപ്പിന്റെ ഭാഗമായി തലപ്പാടി അതിര്‍ത്തിയില്‍ നിയോഗിച്ച സ്റ്റാറ്റിക് സര്‍വ ലെന്‍സ് ടീം എന്നിവരുടെ പരിശോധനയിലാണ് അനധിക്ത പണം പിടിച്ചെടുത്ത് ആദായ നികുതി വകുപ്പിന് കൈമാറിയത്. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ പണം, മദ്യം, മയക്കുമരുന്ന്, ആയുധം എന്നിവയുടെ കടത്ത് തടയാന്‍ ശക്തമായ പരിശോധന തുടരുമെന്ന് എക്‌സ്‌പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസര്‍ കെ. സതീശന്‍ അറിയിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today

Artic