ചാരുംമൂട് > എസ്‌എഫ്‌ഐ പ്രവര്‍ത്തകനെ ആര്‍എസ്‌എസുകാര്‍ കുത്തിക്കൊന്നു. ആലപ്പുഴ ജില്ലയില്‍ വള്ളികുന്നം പുത്തന്‍ചന്ത അമ്ബിളി ഭവനം അമ്ബിളി കുമാറിന്‍്റെയും പരേതയായ ബീനയുടേയും മകന്‍ അഭിമന്യു (15) ആണ് മരിച്ചത്. വള്ളിക്കുന്നം അമൃതാ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു. വള്ളികുന്നം പടയണിവെട്ടം ക്ഷേത്രത്തിലെ വിഷു ഉത്സവത്തിനിടെ യാണ് കൊലപാതകം നടത്തിയത്.
ക്ഷേത്രത്തിന് കിഴക്കുവശത്തെ മൈതാനത്തു വച്ച് രാത്രി 9.45 നാണ് ആക്രമണം നടത്തിയത്.മറ്റ് രണ്ടു പേര്‍ക്കു കൂടി ആക്രമണത്തില്‍ പരിക്കുപറ്റിയതായി പറയപ്പെടുന്നു. അഭിമന്യുവിന്‍്റെ മൃതദേഹം കറ്റാനത്തുള്ള സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.
ഗള്‍ഫില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന അമ്ബിളി കുമാര്‍ ക്യാന്‍സര്‍ രോഗബാധിതയായ ഭാര്യ ബീനയുടെ ചികില്‍സാര്‍ത്ഥമാണ് നാട്ടിലെത്തിയത്.
കോവിഡ് കാരണം തിരികെപ്പോകാനായില്ല.അനന്തുവാണ് അഭിമന്യുവിന്‍്റെ സഹോദരന്‍. പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തനങ്ങളിലും അഭിമന്യു സജീവമായിരുന്നു.
വള്ളികുന്നത്ത് കുറെ നാളുകളായി സി പി ഐ എം -ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ക്കു നേരെ തുടര്‍ച്ചയായി ആര്‍ എസ് എസ് - ബിജെപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടാറുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍മ്ബ് വള്ളികുന്നം കടു വിനാല്‍ മേത്തുണ്ടില്‍ അഷ്റഫിനെ (32) മുസ്ലീം പള്ളിയില്‍ കയറി ആര്‍ എസ് എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയതും ഇവിടെയാണ്.