പരിശോധന യിൽ വലഞ്ഞു യാത്രക്കാർ, ചെമ്മനാടും കറന്തക്കാടും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു, കുട്ടികളെ കൂടെ കൂട്ടരുതെന്ന് പോലീസ്

 കാസർകോട്: കോവിഡിന്റെ രണ്ടാംഘട്ടത്തെ പിടിച്ചുകെട്ടാൻ ജില്ലാ ഭരണകൂടമേർപ്പെടുത്തിയ നിയന്ത്രണത്തിന്റെ ഭാഗമായി പരിശോധന ശക്തമാക്കി പോലീസ്. കാഞ്ഞങ്ങാട് ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങളെ നിരീക്ഷിക്കാൻ ചന്ദ്രഗിരി ജങ്‌ഷനിലും മംഗളൂരുവിൽ നിന്നുമെത്തുന്ന വാഹനങ്ങളെ നിരീക്ഷിക്കാൻ കറന്തക്കാട് ജങ്‌ഷനിലും പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് പരിശോധന ആരംഭിച്ചു. ആദ്യഘട്ടത്തിൽ എല്ലാവർക്കും ബോധവത്കരണമാണ് നല്കുന്നത്. മാസ്ക് ധരിക്കാതെയും കുട്ടികളുമായി എത്തുന്നവർക്ക് കോവിഡ് ബോധവത്കരണവും മാസ്ക് ധരിക്കാത്തതിന് പിഴയും ഈടാക്കുന്നുണ്ട്. വ്യക്തമായ കാരണം ബോധിപ്പിക്കാതെ ചന്ദ്രഗിരി ജങ്‌ഷൻ വഴി കാസർകോട്ടെത്തിയ രണ്ട് വാഹന ഉടമകളെ തിരികെ അയച്ചു. ഇതിന് പുറമെ രേഖകളില്ലാതെ സഞ്ചരിക്കുന്ന വാഹന ഉടമകളിൽനിന്ന് പിഴയീടാക്കുകയും ചെയ്യുന്നുണ്ട്. അനാവശ്യമായ നഗരത്തിൽ ഇറങ്ങുന്നത് നിർത്തണമെന്നും കുട്ടികളെ കൂടെക്കൂട്ടരുതെന്നുമാണ് പോലീസ് നൽകുന്ന നിർദേശങ്ങൾ.


Previous Post Next Post
Kasaragod Today
Kasaragod Today