തൃക്കരിപ്പൂർ: കെ.എസ്.ഇ.ബി. വിജിലൻസ് ആൻഡ് ആന്റിപവർ തെഫ്റ്റ് സ്ക്വാഡ് കാസർകോട് യൂണിറ്റ് 2020-21 സാമ്പത്തികവർഷം വൈദ്യുതിമോഷണം, വൈദ്യുതി ദുരുപയോഗം എന്നിവ കണ്ടെത്തി പിഴ ഈടാക്കിയത് 3,00,28,694 രൂപ. കൊറോണക്കാലത്ത് വൈദ്യുതി മോഷണം കണ്ടുപിടിക്കുന്നതിൽ റെക്കോഡ് നേട്ടമാണ് യൂണിറ്റ് കൈവരിച്ചത്.308 കേസുകളിലാണ് പിഴയീടാക്കിയത്. ചുമത്തിയ പിഴ തുക മുഴുവനും പിരിച്ചെടുത്തതിന് വൈദ്യുതി ബോർഡ് ചെയർമാന്റെ പ്രത്യേക അഭിനന്ദനത്തിനും ജില്ല അർഹമായി. കാസർകോട് എ.പി.ടി.എസ്. രാത്രികാലത്താണ് വീടുകളിലെ വൈദ്യുതിമോഷണങ്ങൾ കണ്ടെത്തിയതെന്ന് അസി. എക്സി. എൻജിനീയർ അറിയിച്ചു.
വൈദ്യുതി മോഷണം, ദുരുപയോഗം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ 9446008142, 9446008173 നമ്പറുകളിൽ അറിയിക്കാം.