സിദ്ദിഖ് കാപ്പന് നീതി; കെ.യു.ഡബ്ല്യു.ജെ.കാസർകോട്ട് പ്രതിഷേധിച്ചു,അതിനിടെ കാപ്പനെ ഐയിംസിലേക്ക് മാറ്റുന്നത് കേന്ദ്രം എതിർത്തു,ഹർജി നാളത്തേക്ക് മാറ്റി

 കാസർകോട്: ഉത്തർപ്രദേശിൽ അറസ്റ്റുചെയ്യപ്പെട്ട മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തകയൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധസംഗമം നടത്തി. പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം അധ്യക്ഷനായിരുന്നു. സെക്രട്ടറി കെ.വി.പദ്‌മേഷ്, സണ്ണി ജോസഫ്, അബ്ദുൾറഹ്മാൻ ആലൂർ, ജയകൃഷ്ണൻ നരിക്കുട്ടി, ഷൈജു പിലാത്തറ, പ്രദീപ് നാരായണൻ, അബ്ദുല്ലക്കുഞ്ഞി ഉദുമ, ഡി.കെ.ജിതേന്ദ്ര, ഷഫീഖ് നസ്റുള്ള എന്നിവർ സംസാരിച്ചു.

ദില്ലി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ ഇടപെടണമെന്ന ഹര്‍ജി കേള്‍ക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി. സോളിസിറ്റര്‍ ജനറലിന്‍്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് കേസ് നാളത്തേക്ക് മാറ്റിവച്ചത്. കാപ്പനെ ദില്ലിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നത് കേന്ദ്രം കോടതിയില്‍ എതിര്‍ത്തു. പത്രപ്രവര്‍ത്തക യൂണിയന്‍്റെ ഹര്‍ജി നിലനില്‍ക്കില്ലെന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. അതേസമയം, സിദ്ദിഖ് കാപ്പനെ മഥുരയിലെ ജയിലില്‍ ചങ്ങലയ്ക്കിട്ടിരിക്കുകയാണെന്നാണ് കെയുഡബ്ല്യുജെയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്.

കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന കാപ്പനെ ദില്ലിയിലേക്ക് മാറ്റണമെന്നാണ് ഹര്‍ജിയിലെ ആവ


Previous Post Next Post
Kasaragod Today
Kasaragod Today