യു​ഡി​എ​ഫി​നു ന​ല്ല വി​ജ​യ​ പ്ര​തീ​ക്ഷയെന്ന് ശിഹാബ് തങ്ങള്‍

 മ​ല​പ്പു​റം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​നു ന​ല്ല വി​ജ​യ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന് മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍. മി​ക​ച്ച വി​ജ​യം നേ​ടി യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​രു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു. പാ​ണ​ക്കാ​ട് സി​കെ​എം​എ​ല്‍​പി സ്കൂ​ളി​ലെ 97-ാം ബൂ​ത്തി​ല്‍ വോ​ട്ടു ചെ​യ്ത​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


എ​ല്ലാ​യി​ട​ത്തു നി​ന്നും മി​ക​ച്ച റി​പ്പോ​ര്‍​ട്ട് ആ​ണ് കി​ട്ടി​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നു വേ​ങ്ങ​ര മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യും മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.


യു​ഡി​എ​ഫി​നു മി​ക​ച്ച ഭൂ​രി​പ​ക്ഷ​മു​ണ്ടാ​കും. എ​ല്ലാ പ്ര​വ​ച​ന​ങ്ങ​ളെ​യും കാ​റ്റി​ല്‍ പ​റ​ത്തി​കൊ​ണ്ടു​ള്ള വി​ജ​യ​മാ​ണ് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്നു പ്ര​തി​ഫ​ലി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.


Previous Post Next Post
Kasaragod Today
Kasaragod Today