കാസര്‍കോട്: ഫ്രൂട്‌സ് കടയുടെ സീലിംഗ് തുരന്നു അകത്തു കയറിയ മോഷ്‌ടാക്കള്‍ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 20,000 രൂപ കവര്‍ച്ച ചെയ്‌തതായി പരാതി, സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.സലാമിന്റെ ഉടമസ്ഥതയില്‍ ഉള്ള കാസര്‍കോട് പഴയ ബസ് സ്റ്റാന്റിലെ യു കെ 2 ഫ്രൂട്ട്‌സ് കടയിലാണ് കവര്‍ച്ച. മേല്‍ക്കൂരയുടെ താഴെയുള്ള ഷീറ്റ് തുരന്ന് അകത്ത് കയറിയ മോഷ്‌ടാക്കള്‍ മേശവലിപ്പ് കുത്തിത്തുറന്നാണ് പണം കൈക്കലാക്കിയത്. ഇന്നു രാവിലെ കട തുറക്കാന്‍ എത്തിയവരാണ് കവര്‍ച്ച നടന്ന വിവരം ആദ്യം അറിഞ്ഞത്.
കാസര്‍കോട്ട് വീണ്ടും കവർച്ച : പഴക്കടയുടെ സീലിംഗ് തുരന്ന് 20000 രൂപ കവര്‍ന്നു
mynews
0