അബുദാബി: റംസാന് മാസത്തിന് മുന്നോടിയായി 439 തടവുകാരെ മോചിപ്പിക്കാന്‍ യു.എ.ഇ പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാന് ഉത്തരവിട്ടു. ഒപ്പം ഇവരുടെ സാമ്ബത്തിക ബാദ്ധ്യതയും പരിഹരിക്കാനും തീരുമാനമായി. മോചിതരാവുന്നവര്ക്കും അവരുടെ കുടുംബത്തിനും പുതുജീവന്‍ നല്‍കുന്നതിനും നടപടിസ്വീകരിക്കും. വ്രത മാസത്തിനു മുമ്ബ് കുടുംബബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും അമ്മമാര്‍ക്കും കുട്ടികള്‍ക്കും സന്തോഷം നല്‍കുന്നതിനും മോചിതരായ തടവുകാര്‍ക്ക് അവരുടെ ഭാവിയെക്കുറിച്ച് വീണ്ടും ചിന്തിക്കാനും നീതിപൂര്‍വമായ പാതയിലേക്ക് മടങ്ങാനും ഇതിലൂടെ അവസരമൊരുക്കാനാണ് ലക്ഷ്യം. കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ഭാവിയെക്കുറിച്ച് പുനര്‍ചിന്തിക്കാനും പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഭാവിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും റമദാന് ഉപയോഗപ്പെടുത്താനും ജയില്‍ മോചനം അനുവദിക്കും.
റംസാന്:439 തടവുകാരെ മോചിപ്പിക്കാന്‍ യു.എ.ഇ
mynews
0