നാടിന്റെ അഭിമാനതാരങ്ങൾക്ക് ഉദയയുടെ സ്നേഹോപഹാരം.....

 കോവിഡ് മഹാവ്യാധി നാടിന്റെ ചലനം തന്നെ സ്തംബിപ്പിക്കുന്ന കാലത്തും ആരോഗ്യമേഖലയിൽ നിസ്വാർത്ഥപ്രവർത്തനം കൊണ്ട് നാടിനു തന്നെ അഭിമാനമായിമാറിയ അജാനൂർ പഞ്ചായത്ത്‌ ഒന്നാംവാർഡിലെ ആശവർക്കർമാരായ ശ്രീമതി. ഉഷ ബാലകൃഷ്ണൻ & ശ്രീമതി  ശോഭ ബാലകൃഷ്ണൻ എന്നിവരെയും. ദേശീയ വടംവലി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കേരള ടീം അംഗമായ തണ്ണോട്ടിന്റെ അഭിമാന താരം കുമാരി ശ്രീകല നാരായണനെയും തണ്ണോട്ട് ഉദയ ആർട്സ് & സ്പോർട്സ് ക്ലബ്‌ കോവിഡ് മാനദണ്ഡങൾ പാലിച്ചു കൊണ്ട് ക്ലബ്‌ പരിസരത്ത് നടന്ന ലളിതമായ ചടങ്ങിൽ വെച്ച് ആദരിച്ചു.

ചടങ്ങിൽ ക്ലബ്‌ പ്രസിഡന്റ് ശ്രീ. ഗോപി തണ്ണോട്ടും സെക്രട്ടറി ശരത് തണ്ണോട്ടും ഉപഹാരങൾ കൈമാറി.

ഉദയയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരും നാട്ടുകാരും പങ്കെടുത്ത യോഗത്തിൽ ട്രഷറർ ശ്രീ നവിൻ രവി നന്ദി പറഞ്ഞു


Previous Post Next Post
Kasaragod Today
Kasaragod Today