കാസര്‍കോട്:ജില്ലയിൽ നിന്ന് മന്ത്രി മാരില്ലാത്ത തിൽ വ്യാപകമായി വിമർശനം നേരിടുന്നതിനിടയിൽ മന്ത്രി മാരില്ലാത്ത ജില്ലകളിലെ ചുമതലകൾ നിശ്ചയിച്ചു സർക്കാർ .ഉത്തരവിറങ്ങി,
അഹ്മദ് ദേവർകോവിലിനു കാസർകോടിന്റ ചുമതലയാണ് നൽകിയത്,കോഴിക്കോട് സൗത്തില്‍ നിന്നും വിജയിച്ച അഹമ്മദ് ദേവര്‍ കോവില്‍ രണ്ടാം പിണറായി മന്ത്രി സഭയിലെ ഐ എന്‍ എല്‍ പ്രതിനിധിയാണ്. തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രിയാണ് അഹമ്മദ് ദേവര്‍ കോവില്‍.
വയനാട് ജിലയുടെ ചുമതല മുഹമ്മദ് റിയാസിനും നൽകി,
കാസർകോട് എന്താ കേരളത്തിൽ അല്ലെ?
കാസര്‍കോട്ടുകാരുടെ സ്ഥിരം ചോദ്യമാണിത്. നിസ്സഹായതകള്‍ക്കപ്പുറം കൃത്യമായ രാഷ്ട്രീയമുണ്ട് ആ ചോദ്യത്തില്‍. പുറംപോക്കില്‍ കഴിയുന്നവെന്റ നെടുവീര്‍പ്പുമായതിന് സാമ്യമുണ്ട്. ആരാണീ ജില്ലയോടുള്ള അവഗണനക്ക് കാരണം എന്നുചോദിച്ചാല്‍ ഒറ്റ മറുപടിയേ ഉള്ളൂ, മാറി മാറി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാറുകൾ . സംസ്ഥാന ബജറ്റ് ഒന്ന് ശ്രദ്ധിച്ചാല്‍ അത് വ്യക്തം.
തമാശക്കുപോലും ബജറ്റില്‍ കാര്യമായി ഒരുവിഹിതവും ഉണ്ടാവില്ല. ഇനി ഉണ്ടായാല്‍ തന്നെ അതങ്ങ് തേഞ്ഞുമാഞ്ഞുേപാവും. അല്ലെങ്കില്‍ ഫണ്ടില്ലെന്ന മറുപടി. കാസര്കോടിെന്റ പിന്നാക്കാവസ്ഥ പഠിച്ച മുന്‍ ചീഫ് സെക്രട്ടറി ഡോ. പി. പ്രഭാകരന്‍ 2012ല്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് മാത്രം മതി ഒരു നാടിെന്റ ദയനീയാവസ്ഥ മനസ്സിലാക്കാന്‍.
