പറവൂര്‍: സ്വര്‍ണവും കഞ്ചാവുമായി കാസര്‍കോട് തളങ്കര സ്വദേശി അഹമ്മദ് ഹാഷിമിനെ (22) വടക്കേക്കര പൊലീസ് വാഹന പരിശോധനയ്ക്കിടെ പിടികൂടി. ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് 123 ഗ്രാം സ്വര്‍ണവും 35 ഗ്രാം കഞ്ചാവും കണ്ടെത്തിയത്. പൊടി രൂപത്തിലാക്കിയ സ്വര്‍ണത്തില്‍ പ്രത്യേക കെമിക്കല്‍ ചേര്‍ത്ത് ഗര്‍ഭനിരോധന ഉറയില്‍ പായ്ക്ക് ചെയ്ത നിലയിലായിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്ന് സ്വര്‍ണം നാട്ടിലെത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇന്‍സ്പെക്ടര്‍ ജി. സുനില്‍ കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ ദിലീപ് കുമാര്‍ എന്നിവരുടെ നേത്യത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. പറവൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
സ്വര്‍ണവും കഞ്ചാവുമായി കാസര്‍കോട് സ്വദേശി പറവൂരിൽ പിടിയിൽ
mynews
0
