കാസർകോട് ∙ മണ്ഡലത്തിൽ ബിജെപി കേന്ദ്രങ്ങളിലെ വോട്ട് ചോർച്ച വരും ദിവസങ്ങളിൽ ബിജെപിയിൽ കൂടുതൽ ചർച്ചകൾക്കു വഴിയൊരുക്കും. ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് മത്സരിച്ച മണ്ഡലത്തിൽ 2016ലേതിനേക്കാൾ 5725 വോട്ടുകളാണ് കുറഞ്ഞത്. ഇതോടെ ഇഞ്ചോടിഞ്ച് മത്സരം പ്രതീക്ഷിച്ച മണ്ഡലത്തിൽ മുസ്‌ലിം ലീഗിലെ എൻ.എ.നെല്ലിക്കുന്ന് മികച്ച വിജയം നേടുകയും ചെയ്തു. 2016ൽ ബിജെപി സംസ്ഥാന സമിതി അംഗമായിരുന്ന രവീശ തന്ത്രി കുണ്ടാർ മത്സരിച്ചപ്പോൾ 56120 വോട്ടുകളാണ് ആകെ നേടിയത്.
എന്നാൽ ബദിയടുക്ക പഞ്ചായത്തിലുൾപ്പെടെ പാർട്ടിയുടെ സ്വാധീനം വർധിച്ചിട്ടും ബിജെപി സ്ഥാനാർഥി കെ.ശ്രീകാന്തിന് 50395 വോട്ടുകളാണ് നേടാനായത്. പാർട്ടിയുടെ താരപ്രചാരകൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത റാലി നടന്ന കാസർകോടാണ്. കർണാടകയിൽ നിന്നുള്ള മന്ത്രിമാർ അടക്കമുള്ളവരെ ഇറക്കിയും വലിയ പ്രചാരണം ബിജെപി നടത്തിയിരുന്നു. എൽഡിഎഫിലെും കോൺഗ്രസിലെയും ചില വോട്ടുകൾ കൂടി ലക്ഷ്യമിട്ടുള്ള നീക്കങ്ങളുണ്ടായിരുന്നു.
എന്നാൽ കേരളത്തിൽ ഉത്തർ പ്രദേശിനെ പോലെ വികസനം കൊണ്ട് വരുമെന്ന യോഗിയുടെ പ്രസ്താവന വിനയായി,
ഉത്തർ പ്രാദേശിനെ ക്കാളും ഉയർന്ന അടിസ്ഥാന വികസന സൗകര്യമുള്ള സ്റ്റേറ്റാണ് കേരളം, പ്രസ്താവന ജനങ്ങളിൽ നെഗറ്റീവ് ഇമ്പാക്ട് ഉണ്ടാക്കി
വലിയ തോതിലുള്ള വോട്ട് ചോർന്നതിന്റെ ഞെട്ടലിലാണ് ബിജെപി നേതൃത്വം. ബിജെപിക്കുള്ളിലെ വിഭാഗീയത ഇതിനു കാരണമായിട്ടുണ്ടോയെന്നും ബൂത്ത് തലത്തിലെ കണക്കുകൾ പരിശോധിച്ച ശേഷമേ വ്യക്തമാവുകയുള്ളൂ. ജില്ലാ ജനറൽ സെക്രട്ടറി സുധാമ ഗോസാഡയെ കയ്യേറ്റം ചെയ്തുവെന്ന പരാതിയിൽ കാസർകോട് നഗരസഭ അംഗം പി.രമേശിനെ നേരത്തെ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് തിരിച്ചെടുത്തത്.
<p>സംസ്ഥാന സമിതി അംഗം രവീശതന്ത്രിയും നേതൃത്വവുമായി അകൽച്ചയിലാണ്. ഇതുപോലുള്ള പ്രശ്നങ്ങൾ വോട്ടെടുപ്പിനെ സ്വാധീനിച്ചോ എന്നാണ് സംശയം. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മത്സരിച്ച മഞ്ചേശ്വരത്ത് മാത്രമാണ് ബിജെപിക്ക് മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചത്. അവിടെ 2016ലെ തിരഞ്ഞെടുപ്പിനെക്കാൾ 8232 വോട്ടുകൾ അധികം നേടി. ജില്ലാ ജനറൽ സെക്രട്ടറി എ.വേലായുധൻ മത്സരിച്ച ഉദുമയിൽ 875 വോട്ടുകൾ കുറഞ്ഞു. തൃക്കരിപ്പൂരിലും (254), കാഞ്ഞങ്ങാട്ടും (466) നാമമാത്ര വർധനയേ ഉണ്ടാക്കാൻ സാധിച്ചുള്ളൂ