ബ്ലാക്ക് ഫംഗസ് : കേരളത്തില്‍ 4 മരണങ്ങള്‍ കൂടി

 എറണാകുളം : ബ്ലാക്ക് ഫംഗസ് ബാധിച്ച്‌ സംസ്ഥാനത്ത് നാല് പേര്‍ കൂടി മരിച്ചു. എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. 50 വയസുള്ള ആലുവ സ്വദേശിയും 77 വയസുള്ള എച്ച്‌.എം.ടി കോളനി നിവാസിയുമാണ് മരിച്ച എറണാകുളം സ്വദേശികള്‍. മരണമടഞ്ഞ മറ്റു രണ്ടുപേര്‍ പത്തനംതിട്ട സ്വദേശികളാണ്. ഇവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവരില്‍ ഒരാള്‍ എറണാകുളത്തും മറ്റൊരാള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ചുമാണ് മരിച്ചത്. എറണാകുളം ജില്ലയില്‍ ആറ് പേര്‍ക്കാണ് രോഗബാധ. ഇതില്‍ 58 വയസ്സുള്ള നോര്‍ത്ത് പറവൂര്‍ സ്വദേശി കോട്ടയം മെഡിക്കല്‍ കോളജിലും മൂക്കന്നൂര്‍ സ്വദേശിയായ 45 വയസുകാരന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.


Previous Post Next Post
Kasaragod Today
Kasaragod Today